എക്‌സിറ്റ് പോളുകള്‍ വിനോദം മാത്രം; പ്രവര്‍ത്തകരോട് അവധിദിനം ആഘോഷിക്കാന്‍ ആഹ്വാനം

Published On: 2018-05-13 05:00:00.0
എക്‌സിറ്റ് പോളുകള്‍ വിനോദം മാത്രം; പ്രവര്‍ത്തകരോട് അവധിദിനം ആഘോഷിക്കാന്‍ ആഹ്വാനം

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തുവരുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്‌സിറ്റ് പോളുകള്‍ വെറും വിനോദം മാത്രമെന്നും ഇതിനെകുറിച്ച് ആശങ്ക പെടാതെ അവധിദിനം ആഘോഷിക്കാനും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ട്വിറ്ററിലൂടെയാണ് എക്‌സിറ്റ്‌പോളുകളെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ത്രിശങ്കു സഭയിലേക്കാണ് എക്‌സിറ്റ് ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പ്രധാന സര്‍വെകളില്‍ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനുമാണ് മുന്‍തൂക്കം നല്‍കുന്നത്.


അതില്‍ തന്നെ, ബിജെപിക്കു രണ്ടിലും കോണ്‍ഗ്രസിന് ഒന്നിലും മാത്രമാണു കേവല ഭൂരിപക്ഷം പ്രവചിക്കുന്നത്. എക്‌സിറ്റ് പോളില്‍ ബിജെപിക്ക് പരമാവധി 120 സീറ്റ് ലഭിക്കുമെന്നാണ് മറ്റൊരു സര്‍വ പ്രവചിക്കുന്നത്.

Top Stories
Share it
Top