ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച് പൊലീസുദ്യോഗസ്ഥന്‍

Published On: 25 May 2018 10:30 AM GMT
ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച് പൊലീസുദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുദ്യോഗസ്ഥനാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഉത്തരാഖണ്ഡിലെ ഗിരീഷ ക്ഷേത്രത്തിലായിരുന്നു സംഭവം.

ക്ഷേത്രദര്‍ശനത്തിനെത്തിയ യുവാവും യുവതിയും വ്യത്യസ്ഥ മതങ്ങളില്‍ പെട്ടവരാണെന്ന് ആരോപിച്ച് ബജ്രംഗജദള്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് യുവാവിനെ ആക്രമിച്ചു. യുവാവിന്റെ ഐഡറ്റിറ്റി കാര്‍ഡ് ചോദിച്ചാണ് ആക്രമണത്തിന് തുടക്കമിട്ടത്. ക്ഷേത്രത്തിന്റെ വാതില്‍ ഉള്‍പ്പെടെ അടച്ചതിന് ശേഷമായിരുന്നു ഇവര്‍ യുവാവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. അടിയേറ്റ് യുവാവ് താഴെ വീണതോടെയാണ് ഗഗന്‍ദീപ് സിങ് എത്തുന്നത്.

ഇതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യുവാവിനെ ആക്രമിക്കാന്‍ തുടങ്ങി. എന്നാല്‍ തന്റെ ശരീരം കവചമാക്കിയാണ് ആള്‍ക്കുട്ടത്തിനകത്ത് നിന്ന് യുവാവിനെ രക്ഷിച്ചത്. യുവാവിന് രക്ഷിച്ചതോടെ ആള്‍ക്കൂട്ടം പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു.

അക്രമികള്‍ വിശ്വഹിന്ദു, ബജ്രംഗദള്‍ പ്രവര്‍ത്തകരാണെന്ന് രാംനഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വിക്രം റാത്തോര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ചിലര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ ക്ഷേത്രത്തിലെത്തി. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ വലിയൊരു ജനക്കൂട്ടം ഇവരെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതായിരുന്നു കണ്ടത്. തെറ്റായ സാഹചര്യത്തില്‍ ഇവരെ കണ്ടതുകൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റാത്തോര്‍ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് പൊലീസുകാരനെ തേടിയെത്തിരിക്കുന്നത്.

Top Stories
Share it
Top