സഫ്ദറിന്റെ രാഷ്ട്രീയം ഇന്ത്യയിലുള്ള ആയിരക്കണക്കിന് ആളുകളെ മുന്നോട്ട് നയിക്കുന്നു; ശബ്‌നം ഹാഷ്മി സഹോദരനെ ഓര്‍ക്കുന്നു

പ്രശസ്ത തെരുവുനാടക നടനും സംവിധായകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സഫ്ദാര്‍ ഹാഷ്മിയുടെ 64ാം ജന്മദിനമാണിന്ന്. സഫ്ദറിന്റെ, ജന നാട്യ മഞ്ചിലെ വിലയേറിയ...

സഫ്ദറിന്റെ രാഷ്ട്രീയം ഇന്ത്യയിലുള്ള ആയിരക്കണക്കിന് ആളുകളെ മുന്നോട്ട് നയിക്കുന്നു; ശബ്‌നം ഹാഷ്മി സഹോദരനെ ഓര്‍ക്കുന്നു

പ്രശസ്ത തെരുവുനാടക നടനും സംവിധായകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സഫ്ദാര്‍ ഹാഷ്മിയുടെ 64ാം ജന്മദിനമാണിന്ന്.
സഫ്ദറിന്റെ, ജന നാട്യ മഞ്ചിലെ വിലയേറിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയൊട്ടാകെയുള്ള തെരുവു നാടകസംഘങ്ങളുടെ മുന്നേറ്റത്തിനു തന്നെ കാരണമായി 1989 ല്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍, സാഹിബാബാദിനടുത്തുള്ള ഝണ്ടാപുര്‍ ഹല്ലാബോള്‍ എന്ന തെരുവ് നാടകം കളിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ മുകേഷ് ശര്‍മ്മ, ദേവി ശരണ്‍ ശര്‍മ്മ എന്നിവരാല്‍ അദ്ദേഹം കൊല്ലപെടുകയായിരുന്നു. അദ്ദേഹത്തെ അനുസ്മരിച്ച് സഹോദരിയും ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശബ്‌നം ഹാഷ്മി എഴുതിയ കുറിപ്പ്. ഫേസ്ബുക്കിലാണ് ശബന്ം ഹാഷ്മി തന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ചത്.


സഫ്ദര്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇന്ന് അദ്ദേഹത്തിന് 63 വയസാകുമായിരുന്നു. 34ാം വയസില്‍ അദ്ദേഹം മരിക്കുമ്പോള്‍ എന്നേക്കാള്‍ രണ്ടര വയസിന് മുതിര്‍ന്നതായിരുന്നു. എന്നാലിപ്പോള്‍ ഞാന്‍ അദ്ദേഹത്തിനേക്കാള്‍ മുതിര്‍ന്നു. കുട്ടികാലത്ത് ധാരാളം സമയം ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട്. സ്‌കൂള്‍ സമയത്തിന് ശേഷം ക്രിക്കറ്റ്, കുട്ടിയും കോലും, കല്ലുകളി, പട്ടം പറത്തല്‍, പൂന്തോട്ടം നിര്‍മ്മാണത്തിലും ഞങ്ങള്‍ ഏര്‍പ്പെട്ടു. എലിയെ ജീവനോടെ കഴിക്കുന്നതും അത് വയറ്റില്‍ ഓടുന്നതും സഫ്ദര്‍ അഭിനയിച്ചു കാണിക്കും. അതുകണ്ട ഞങ്ങള്‍ ചിരിച്ചു വീഴും. ചില സമയങ്ങളില്‍ ഞങ്ങള്‍ അച്ഛനില്‍ നിന്ന് കഥകള്‍ കേള്‍ക്കും.

ഞാന്‍ ചേരികളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സഫ്ദര്‍ നാടകത്തിലും. അഭിനേതാക്കള്‍ക്ക് ക്ഷാമം വരുമ്പോള്‍ ഇടയ്ക്ക്് ഞാന്‍ അഭിനേതാവാകും. എനിക്കതില്‍ ഒട്ടും താത്പര്യമില്ലാഞ്ഞിട്ടു പോലും. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായ നാടകത്തില്‍ അഭിനയിച്ചത് ഞാന്‍ ഓര്‍ക്കുന്നു. 70 കളിലായിരുന്നു അത്. സഫ്ദറിന് ഒരു നാടക കമ്പനി തുടങ്ങണമെന്നുണ്ടായിരുന്നു. എന്നാല്‍ പണമുണ്ടായിരുന്നില്ല. ആ സ്വപ്നവുമായി ജീവിച്ച സഫ്ദര്‍ നാടക കമ്പനിയുണ്ടായാല്‍ നടത്തിപ്പ് ഏറ്റെടുക്കാന്‍ എന്നോട് ആവശ്യപെട്ടിരുന്നു. 1979 ലെ ബംഗാള്‍ വെള്ള പൊക്കത്തില്‍ പെട്ടവരെ സഹായിക്കാനായി ധനസമാഹരണത്തിനായി നടത്തിയ നാടകത്തിന്റെ ചുമതല ഞാന്‍ ഏറ്റെടുത്തിരുന്നു.

അഭിനേതാക്കളെ നിയന്ത്രിക്കുന്ന വലിയൊരു ഭാരം തലയില്‍ നിന്ന് ഒഴിഞ്ഞതില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. പിന്നീട് ''മോട്ടേറാം കാ സത്യാഗ്രഹ് '' നാടകം അവതരിപ്പിക്കാന്‍ പണം കണ്ടെത്താനും എന്നോട് ആവശ്യപെട്ടു. ബ്രോഷറുകളിലേക്ക് പരസ്യം കണ്ടെത്തുകയായിരുന്നു പ്രധാന ചുമതല. സഫ്ദറിന്റെ മരണ ശേഷം, ഓര്‍മ്മക്കായി രൂപികരിച്ച ''സഹ്മത്'' ട്രസ്റ്റിന്റെ നടത്തിപ്പിന് എന്റെ സഹായം ആവശ്യപെട്ടു. ദിവസവും കുറച്ചു മണിക്കൂറുകള്‍ ട്രസ്റ്റിനായി ചിലവഴിക്കാമെന്നാണ് ഞാന്‍ കരുതിയിരുന്നത്. ആദ്യത്തെ ആഴ്ചയില്‍ തന്നെ അതു 10 മണിക്കൂറിനു മുകളിലായി. 15 വര്‍ഷകാലം 12 മുതല്‍ 15 മണിക്കൂര്‍ വരെ ചിലവഴിച്ചു. ഞാന്‍ ആത്മകഥ എഴുതുമോ എന്നറിയില്ല. 14 വര്‍ഷം സഹ്മതിന് നേതൃത്വം നല്‍കിയതിനാല്‍ എന്തായാലും എഴുതണമെന്ന് കരുതുന്നു.( തുടക്കത്തില്‍ ഒരു ചെറിയ കോര്‍ ഗ്രൂപ്പാണ്സഹ്മതിന് ഉണ്ടായിരുന്നത്. ഓഫീസ് ജീവനക്കാരുടെ കൂടെ ഞാനും 12-15 മണിക്കൂര്‍ സഹ്മതിന് നല്‍കി. രാജന്‍ പകുതി ദിവസം സഹ്മതിനായി സമര്‍പ്പിച്ചു. ) 2003 ല്‍ ഞാന്‍ സഹ്്മത് വിട്ടു. 2002 മാര്‍ച്ചില്‍ ഞാന്‍ ഗുജറാത്തില്‍ പോയിരുന്നു. പിന്നീട് ഇടയ്ക്കിടക്ക് ഞാന്‍ അവിടെ പോയി വരാന്‍ തുടങ്ങി. മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

15ാം വാര്‍ഷികത്തില്‍ സഹ്മത് പുസ്തകം പുറത്തിറക്കി. ശബ്‌നം ഹഷ്മിയുടെ ഒരു അടയാളവും പുസ്തകത്തിലുണ്ടായിരുന്നില്ല. സഹ്മത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം, കുറേ വര്‍ഷത്തേക്ക് ആരോപണങ്ങള്‍ എന്നെ വേട്ടയാടി. അന്താരാഷ്ട്ര കൂട്ടായ്മകളുടെ ഇടപെടലാണ് ഇത് നിര്‍ത്തിയത്. ''മരിക്കാന്‍ വിസമ്മതിക്കുന്നതാണ് നിന്റെ പ്രശ്നം'' എന്റെ സുഹൃത്ത് അമിത് സെന്‍ഗുപത പറഞ്ഞു. അതെ, ഞാന്‍ മരിക്കാന്‍ വിസമ്മതിച്ചു. 2003 മാര്‍ച്ചില്‍ ഞാന്‍ രൂപികരിച്ച് 'അന്‍ഹാദ' വര്‍ഗീയ, ഫാസിസ്റ്റ് സംഘടനകളെ എതിര്‍ക്കുന്ന ശക്തമായ സംഘടനയായി മാറി.

ഫാസിറ്റ് ശക്തികള്‍ അവരുടെ കയ്യിലെ ഏറ്റവും വലിയ ആയുധമെടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസുകാരിയാണ്. അവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്ന പടയാളിയാണ് എന്നായിരുന്നു വിമര്‍ശനം.സുഹൃത്തുകളില്‍ നിന്നും ചിലതു പഠിക്കാനുണ്ടെന്ന് ആര്‍എസ്എസിന്റെ അപവാദപ്രചരണം മനസിലാക്കി തന്നു. അപവാദങ്ങള്‍ തങ്ങള്‍ വിശ്വസിച്ചിട്ടില്ലെന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സുഹൃത്തുക്കള്‍ പറഞ്ഞു. പാര്‍ട്ടി നിര്‍ദേശം അനുസരിക്കണം എന്നതാനാല്‍ ചിലര്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരായി. അന്‍ഹാദിലോ എന്റെ കൂടെയോ പ്രവര്‍ത്തിക്കരുതെന്ന പാര്‍ട്ടിനിര്‍ദേശം ഇവര്‍ക്ക് ലഭിച്ചു.

വിശാലമായ കാഴ്ചപാടാണ് സഫ്ദാറിന് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ പാര്‍ട്ടിയതിഷ്ഠിതമായിരുന്നില്ല. ഇടത്, വലത് ഭേതമന്യേ എല്ലാവരേയും അദ്ദേഹം സഹായിച്ചു. സഫ്ദറിന്റെ പിന്‍ഗാമികളെന്ന് അവകാശപെടുന്നവര്‍ തീര്‍ച്ചയായും ഇതറിയണം. ഇന്നത്തെ സാഹചര്യത്തില്‍ ഇക്കാര്യം പ്രാധാന്യമര്‍ഹിക്കുന്നു. സഫ്ദര്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം സമാധാനം , നീതി, ഐക്യം എന്നിവയില്‍ വിശ്വസിക്കുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു. സഫ്ദറിന്റെ രാഷ്ട്രീയം ഇന്ത്യയിലുള്ള ആയിരക്കണക്കിന് ആളുകളെ മുന്നോട്ട് നയിക്കുന്നുണ്ട്. അവര്‍ ഈ രാഷ്ട്രീയം അവകാശപെടണം. ചില സംഘടകളില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയം. ദുര്‍ഘടകരമായ സമയത്തെയാണ് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്നത്. വര്‍ഗീയ , ഫാസിസ്റ്റ് ശക്തികളെ തകര്‍ക്കാന്‍ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളെ മാറ്റി നിര്‍ത്തണം. ഇവര്‍ക്കെതിരെ പോരാടാന്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രതിജ്ഞാബദ്ധരായ ആളുകളുണ്ട്. ഒരു മോശം അനുഭവം കൊണ്ട് ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ല. വ്യക്തിപരമായ പ്രശ്നങ്ങളേക്കാള്‍ വലുതാണ് ഇന്ത്യന്‍ ഭരണഘടനയുടെ സംരംക്ഷണം. സഫ്ദര്‍, പാഷ്, ഭഗത് സിംഗ് എന്നിവരുടെ രാഷ്ട്ീയം നാം ഓര്‍ത്തുകൊണ്ട് ഫാസിസ്റ്റുകളെ തോല്‍പിക്കാന്‍ എല്ലാ ശ്രമവും നടത്തണം.


Story by
Read More >>