അന്നൊന്നുമുണ്ടായിരുന്നില്ലേ ജനാധിപത്യ മര്യാദ: ബിജെപിയെ പരിഹസിച്ച് യെച്ചൂരി

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒറ്റകക്ഷിയായിട്ടും മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചതില്‍ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി...

അന്നൊന്നുമുണ്ടായിരുന്നില്ലേ ജനാധിപത്യ മര്യാദ: ബിജെപിയെ പരിഹസിച്ച് യെച്ചൂരി

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒറ്റകക്ഷിയായിട്ടും മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചതില്‍ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുന്‍വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പും മന്ത്രിസഭാ രൂപീകരണങ്ങളും മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

2017ല്‍ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷി ആയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ബിജെപിയെയായിരുന്നു. സമീപകാലങ്ങളില്‍ നടന്ന മറ്റ് തെരഞ്ഞെടുപ്പുകളിലും സ്ഥിതി വ്യത്യാസമായിരുന്നില്ല. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ 60തില്‍ 28 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.

2018ലെ മേഘാലയ തെരഞ്ഞെടുപ്പില്‍ 60തില്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആയിരുന്നു വലിയ ഒറ്റക്കക്ഷി. അന്നൊന്നും ബിജെപി കാണിക്കാത്ത ജനാധിപത്യ മര്യാധയെപ്പറ്റിയാണ് ബിജെപി ഇപ്പോള്‍ സംസാരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

Read More >>