ഇന്ത്യയെ രക്ഷിക്കാന്‍ ബി.ജെ.പിയേയും,ബംഗാളിനെ രക്ഷിക്കാന്‍ തൃണമൂലിനേയും നീക്കണം: സിതാറാം യെചൂരി

ന്യൂഡല്‍ഹി: ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുടെ കൂട്ടായ്മ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കുക എന്നത് സാധ്യമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം...

ഇന്ത്യയെ രക്ഷിക്കാന്‍ ബി.ജെ.പിയേയും,ബംഗാളിനെ രക്ഷിക്കാന്‍ തൃണമൂലിനേയും നീക്കണം: സിതാറാം യെചൂരി

ന്യൂഡല്‍ഹി: ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുടെ കൂട്ടായ്മ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കുക എന്നത് സാധ്യമല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെചൂരി. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യത്താകമാനം ബി.ജെ.പിയുട ജനാധിപത്യ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കര്‍ണ്ണാടകയില്‍ പുതിയൊരു രാഷ്ട്രീയ സഹാചര്യം രൂപപ്പെട്ട അവസ്ഥയില്‍ ബി.ജെ.പിക്കെതിരായി ബംഗാളില്‍ തൃണമൂലുമായി സഖ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. ബംഗാളില്‍ തൃണമൂലിനു കീഴില്‍ ജനാധിപത്യം മരിച്ച് കഴിഞ്ഞു. 45ല്‍ അധികം ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്്്. ഇന്ത്യയെ രക്ഷിക്കാന്‍ ബി.ജെ.പിയേയും,ബംഗാളിനെ രക്ഷിക്കാന്‍ തൃണമൂലിനേയും നീക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്ത് ഭീതിജനകമായ കൊള്ള നടന്നു കൊണ്ടിരിക്കുകയാണ്. അതെ സമയം ജനങ്ങള്‍ക്ക് മുകളില്‍ വലിയ ഭാരവും ചുമത്തുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും പിന്തുടരുന്ന വര്‍ഗ്ഗീയ രാഷ്ട്രീയം മോശം വോട്ട് ശേഖരണ രീതി മാത്രമായി കാണാന്‍ സാധിക്കില്ല അത് യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങള്‍ക്കെതിരായി സംഘടിക്കുകയെന്ന ചിന്തയില്‍ നിന്നും ജനങ്ങളെ വ്യതിചലിപ്പിക്കും

നമ്മള്‍ ആനുപാതികമായ പ്രധനിത്യം എന്ന സംവിധാനത്തിലേക്ക് മറേണ്ടിയിരിക്കുന്നു. അത്തരത്തിലൊരു മാറ്റം പൂര്‍ണ്ണാമായി സാധിച്ചില്ലെങ്കിലും ഭാഗികമായെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങണം. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ 50 ശതമാനത്തില്‍ മുകളില്‍ വോട്ട് ലഭിച്ച പാര്‍ട്ടികളാണ് ഭരിക്കുന്നത്. അവിടങ്ങളില്‍ ജനാധിപത്യം അതിന്റെ യാഥാര്‍ത്ഥ സ്വഭാവത്തില്‍ സ്ഥിതി ചെയ്യുന്നു.എന്നാല്‍ 50 ശതമാനത്തോളം ആളുകള്‍ ആര്‍ക്കും വോട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ആരാണ് സര്‍ക്കാര്‍ രൂപീകരിക്കുക. അത്തരം സാഹചര്യത്തില്‍ അവിടെ നടപ്പാകുന്നത് ഭൂരിപക്ഷ അഭിപ്രായമല്ല്. ജനാധിപത്യത്തില്‍ അത്തരം അവസ്ഥകള്‍ ശരിയല്ല.

കോണ്‍ഗ്രസ്സ് എന്ന്ത് മുതലാളിത്ത ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയാണ്. ദശാബ്ദങ്ങളായി അവര്‍ സ്വീകരിക്കുന്ന നയവും മുതാളിത്തത്തെ അനുകൂലിക്കുന്നവയാണ്. ഞങ്ങളുടേത് അതില്‍ നിന്നും വ്യത്യസ്തമാണ് പക്ഷെ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും രാജ്യം വലിയ അപകടങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ അവരെ എതിര്‍ക്കാന്‍ ഇത്തരം ഒരു സഖ്യം അനിവാര്യമാണ്. ബി.ജെ.പിയേയും കോണ്‍ഗ്രസ്സിനേയും നമ്മുക്ക് ഒരു പോലെ കാണാന്‍ സധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

Story by
Read More >>