അധികാരം മാത്രം ലക്ഷ്യമാക്കിയാല്‍ മൂന്നാം മുന്നണി തകരുമെന്ന് സീതാറാം യെച്ചൂരി

Published On: 2018-04-23 15:15:00.0
അധികാരം മാത്രം ലക്ഷ്യമാക്കിയാല്‍ മൂന്നാം മുന്നണി തകരുമെന്ന് സീതാറാം യെച്ചൂരി

ഹൈദരാബാദ്: കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പുറത്തു നിര്‍ത്തി അധികാരം മാത്രം ലക്ഷ്യമാക്കി മൂന്നാം മുന്നണി സംവിധാനം വന്നാല്‍ തകരുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തമായ ധാരണകളുടെയും നയങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ മൂന്നാം മുന്നണി സംവിധാനം നടപ്പാക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഹൈദാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ബി.ജെ.പി കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രി അഭിപ്രായം ചോദിച്ചിരുന്നു. ചര്‍ച്ച ചെയ്ത് നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം മൂന്നാം മൂന്നണിയെന്ന് അദ്ദേഹം പറഞ്ഞു. 1996ല്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിച്ചതിനെയും അദ്ദേഹം സൂചിപ്പിച്ചു.

മതത്തെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയത്തെയും മത ഭ്രാന്തന്മാരെയും പുറത്താക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ ഏത് തരത്തിലുള്ള തന്ത്രമാണ് പിന്തുടരേണ്ടതെന്നതിനെ പറ്റി തീരുമാനം എടുക്കുമെന്നും തെരഞ്ഞെടുപ്പ് സഖ്യങ്ങളിലൂടെ മാത്രമല്ല ശക്തിയേറിയ പ്രക്ഷേഭങ്ങളിലൂടെ അവരെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top