ബിജെപി ഭ്രാന്തനായ കൊലയാളി; ശിവസേന

Published On: 2018-05-25 12:30:00.0
ബിജെപി ഭ്രാന്തനായ കൊലയാളി; ശിവസേന

മുംബൈ: ബി.ജെ.പി ഭ്രാന്തനായ കൊലയാളിയാണെന്ന് ശിവസേന മുഖപത്രം സാമ്ന. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ശിവസേനയെ വഞ്ചകര്‍ എന്ന് വിളിച്ചതിന് പിന്നാലെയാണ് ബിജെപി തങ്ങളുടെ എതിരെ വരുന്ന എന്തിനെയും കുത്തിവീഴ്ത്തുന്ന ഭ്രാന്തനായ കൊല്ലയാളിയാണെന്ന് ശിവസേന പറഞ്ഞത്. പത്രത്തിലെ
മുഖപ്രസംഗത്തിലാണ് ശിവസേനയുടെ വിമര്‍ശനം.

പല്ഘാനര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് റാലിയിക്കിടയില്‍ ചത്രപതി ശിവജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുമ്പോള്‍ ചെരുപ്പുപയോഗിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ശിവസേന വിമര്‍ശിച്ചു. കടപവേഷധാരി എന്നാണ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

Top Stories
Share it
Top