പിണക്കം മാറി ശിവസേന, അവിശ്വാസത്തില്‍ ബി.ജെ.പിക്ക് പിന്തുണ

ന്യൂഡല്‍ഹി: ബി.ജെ.പിയുമായി തെറ്റി പിരിഞ്ഞ് സഖ്യം വിട്ട ശിവസേന വെള്ളിയാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടിംഗില്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കും. ഇത്...

പിണക്കം മാറി ശിവസേന, അവിശ്വാസത്തില്‍ ബി.ജെ.പിക്ക് പിന്തുണ

ന്യൂഡല്‍ഹി: ബി.ജെ.പിയുമായി തെറ്റി പിരിഞ്ഞ് സഖ്യം വിട്ട ശിവസേന വെള്ളിയാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടിംഗില്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി എം.പിമാര്‍ക്ക് വിപ്പ് നല്‍കിയതായാണ് വിവരം.

പിന്തുണ ആവശ്യപ്പെട്ട് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെയെ ഫോണില്‍ വിളിച്ചിരുന്നു. അവിശ്വാസത്തെ പറ്റി ആവശ്യമുള്ള സമയത്ത് പ്രതികരിക്കുമെന്നാണ് രാവിലെ ശിവസേന നേതാക്കള്‍ പറഞ്ഞത്.

അവിശ്വാസം നടക്കുന്ന വെള്ളിയാഴ്ച എല്ലാ എല്ലാ അംഗങ്ങളുടെയും സാന്നിദ്ധ്യം ഉറപ്പാക്കാന്‍ ബി.ജെ.പി വിപ്പ് നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 11 മണിക്കാണ് അവിശ്വാസ പ്രമേയത്തിനു മുകളില്‍ ചര്‍ച്ച ആരംഭിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പിയുമായുള്ള ശിവസേനയുടെ ബന്ധം വഷളായത്. ചെറിയ അഭിപ്രായവ്യത്യാസങ്ങളില്‍ തുടങ്ങിയ അകല്‍ച്ച കഴിഞ്ഞ ജനുവരിയില്‍ ഇനി സഖ്യത്തിനില്ലെന്ന ശിവസേനയുടെ പ്രഖ്യാപനത്തില്‍ കലാശിക്കുകയായിരുന്നു.


Story by
Read More >>