കശ്മീരില്‍ സൈനികനെ തട്ടികൊണ്ടു പോയി

ശ്രീനഗര്‍: അവധിക്കു നാട്ടില്‍ പോയ സൈനികനെ അജ്ഞാതര്‍ തട്ടികൊണ്ടു പോയി. ഷോപ്പിയാനില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്ന 44...

കശ്മീരില്‍ സൈനികനെ തട്ടികൊണ്ടു പോയി

ശ്രീനഗര്‍: അവധിക്കു നാട്ടില്‍ പോയ സൈനികനെ അജ്ഞാതര്‍ തട്ടികൊണ്ടു പോയി. ഷോപ്പിയാനില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്ന 44 രാഷ്ട്രീയ റൈഫിള്‍ അംഗമായ സൈനികനെയാണ് തട്ടികൊണ്ടു പോയത്.

സൈനികന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ നടപടികള്‍ സൈന്യം തുടങ്ങിയിട്ടുണ്ട്. റംസാന്‍ പ്രമാണിച്ച് ഭീകരവിരുദ്ധ നടപടികള്‍ സൈന്യം നിര്‍ത്തിവെച്ചിരുന്നു. ഇത് മുതലാക്കി ഭീകരര്‍ കശ്മീരില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അക്രമപ്രവര്‍ത്തനങ്ങളുടെ എണ്ണം കൂടിയതായും അധികൃതര്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സുഹൃത്തിന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. രജ്പുത്താന റൈഫിള്‍സിലെ ഉമ്മര്‍ ഫായിസ് എന്ന സൈനികനെയാണ് ഭീകരര്‍ വധിച്ചത്.

Story by
Read More >>