സോംനാഥ് ചാറ്റര്‍ജി വിടവാങ്ങി

'' ചാറ്റര്‍ജി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിച്ചതാകാം. പാര്‍ട്ടിയംഗങ്ങള്‍ക്ക് സര്‍വ്വപ്രധാനം പാര്‍ട്ടി തത്വങ്ങളാണ്'' സോംനാഥിനെ പുറത്താക്കിയ നടപടിയെ കുറിച്ച് അന്ന് പാര്‍ട്ടി ബംഗാള്‍ സെക്രട്ടറി ബിമല്‍ ബസു പ്രതികരിച്ചതിങ്ങനെയാണ്.

സോംനാഥ് ചാറ്റര്‍ജി വിടവാങ്ങി

വെബ്ഡസ്‌ക്: ദീര്‍ഘകാലം കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയംഗമായിരുന്ന സോംനാഥ് ചാറ്റര്‍ജി ഒടുവില്‍ പാര്‍ട്ടിയുമായുളള ബന്ധം അവസാനിപ്പിച്ച് സ്വന്തന്ത്രനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2004 മുതല്‍ 2009 വരെ അദ്ദേഹം ലോക്സഭ സ്പീക്കര്‍ ആയി പ്രവര്‍ത്തിച്ചു. ഹിന്ദു നവോത്ഥാനനായകനും അഭിഭാഷകനുമായ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി പിതാവും അമ്മ ബിനാപാനി ദേബിയുമാണ്. ദേശീയ സ്വാതന്ത്ര്യസമരം ഉച്ചഘട്ടത്തിലെത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ അസമിലെ തേഴ്പൂരിലാണ് ജനനം.

1948-ല്‍ ജവഹര്‍ലാല്‍ നെഹ്രു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ സോംനാഥിന്റെ പിതാവ് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ആള്‍ ഇന്ത്യ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഉണ്ടാക്കിയത് രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. ജോതി ബസുവുമായി കടുത്ത അഭിപ്രായവിത്യാസമുണ്ടായിരുന്നിട്ടും ചാറ്റര്‍ജിയുടെ പിതാവ് അദ്ദേഹത്തൊടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

മിത്ര ഇന്‍സ്റ്റിട്യൂട്ട് സ്‌കൂള്‍, പ്രസിഡന്‍സി കോളേജ്, കല്‍ക്കത്ത സര്‍വ്വകലാശാല എന്നിവിടങ്ങളിലാണ് സോംനാഥ് വിദ്യ അഭ്യസിച്ചത്. 1952 ല്‍ കാംബ്രിജ് സര്‍വ്വകലാശാലയുടെ ജീസസ് കോളജില്‍ നിന്നും ബിരുദ്ധം നേടി. അവിടെ നിന്നും 1957-ല്‍ എംഎ പാസായി. സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് കല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.

രാഷ്ട്രീയം

1968 മുതല്‍ 2008 വരെ യുളള ദീര്‍ഘകാലം സോംനാഥ് സിപിഎമ്മില്‍ അംഗമായിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചു. അച്ഛന്റെ അതെ മണ്ഡലത്തില്‍ നിന്നും സിപിഎം പിന്തുണയോടെ 1971 ല്‍ ലോക് സഭയിലെത്തി. തുടര്‍ന്ന് 9 തവണ അദ്ദേഹം ലോക്സഭാംഗമായി വിജയിച്ചു. 1984 ല്‍ ജാദവ് പൂരില്‍ മംമ്താബാനര്‍ജിയോട് പരാജയപ്പെട്ടു. അതുമാത്രമായിരുന്നു പരാജയം. 1989 മുതല്‍ 2004 വരെ അദ്ദേഹം സിപിഎമിന്റെ ലോക്സഭ നേതാവായിരുന്നു. 2004 ല്‍ അദ്ദേഹം വിജയിച്ചത് ഭോല്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു. ഭോല്‍പ്പൂര്‍ സിപിഎം കോട്ടയായി അറിയപ്പട്ട മണ്ഡലമാണ്. 2004 ല്‍ അദ്ദേഹം പ്രോ ടേം സ്പീക്കര്‍ ആയി.

14-ാം ലോക്സഭയില്‍ 2004 ജൂണ്‍ നാലിന് സോംനാഥ് ചാറ്റര്‍ജിയെ എതിരില്ലാതെ സ്പീക്കറായി തിരഞ്ഞെടുത്തു.

സിപിഎമ്മില്‍ നിന്നുളള പുറത്താക്കല്‍

2008 ന്റെ മദ്ധ്യത്തില്‍, ഇന്തോ-യുഎസ് ആണവകരാറുമായി ബന്ധപ്പെട്ട് സിപിഎം യുപിഎക്ക് നല്‍കിവന്ന പിന്തുണ പിന്‍വലിക്കാന്‍ തിരുമാനിച്ചപ്പോള്‍ സോംനാഥ് പിന്തുണച്ചില്ല. അതോടെ, ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകേണ്ടി വന്നു. 2008 ജൂലൈയില്‍ നിര്‍ണ്ണായകമായ അവിശ്വാസ പ്രമേയത്തില്‍ സോംനാഥ് പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ചില്ല. പകരം സഭയുടെ സ്പീക്കര്‍ എന്ന രീതിയില്‍ നിലകൊണ്ടു. ഇതെതുടര്‍ന്ന് സിപിഎം പോളിറ്റ് ബ്യുറോ ഏകകണ്ഠ്യേന അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. '' ചാറ്റര്‍ജി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിച്ചതാകാം. പാര്‍ട്ടിയംഗങ്ങള്‍ക്ക് സര്‍വ്വപ്രധാനം പാര്‍ട്ടി തത്വങ്ങളാണ്'' സോംനാഥിനെ പുറത്താക്കിയ നടപടിയെ കുറിച്ച് അന്ന് പാര്‍ട്ടി ബംഗാള്‍ സെക്രട്ടറി ബിമല്‍ ബസു പ്രതികരിച്ചതിങ്ങനെയാണ്.

Read More >>