ബിജെപി നേതാവ് മുകുള്‍ റോയിയോട് മകന്‍; നിങ്ങളുടെ വിദ്വേഷ രാഷ്ട്രീയം പ്രധാനമന്ത്രിയെ തൃപ്തിപ്പെടുത്തിയേക്കാം, ബംഗാളികളെ തൃപ്തിപ്പെടുത്തില്ല

മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപി നേതാവുമായ മുകുള്‍ റോയിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് മകന്‍ സുബ്രാന്‍ശു റോയ്. ബിജെപിയില്‍...

ബിജെപി നേതാവ് മുകുള്‍ റോയിയോട് മകന്‍; നിങ്ങളുടെ വിദ്വേഷ രാഷ്ട്രീയം പ്രധാനമന്ത്രിയെ തൃപ്തിപ്പെടുത്തിയേക്കാം, ബംഗാളികളെ തൃപ്തിപ്പെടുത്തില്ല

മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപി നേതാവുമായ മുകുള്‍ റോയിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് മകന്‍ സുബ്രാന്‍ശു റോയ്. ബിജെപിയില്‍ ചേര്‍ന്നതിനു ശേഷമുള്ള മുകുള്‍ റോയിയുടെ നടപടികള്‍ക്കെതിരെയാണ് മകന്‍ രംഗതെത്തിയത്.

ഇപ്പോള്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ബംഗാള്‍ ജനത അംഗീകരിക്കുന്നില്ല. ബംഗാള്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോവുകയാണ്. വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ജനത വലിയ തോതില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും സുബ്രാന്‍ശു റോയ് പറഞ്ഞു.

പിതാവ് യുവജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു. ബിജെപി നേതാവ് ദിലീപ് ഘോഷ് ജനങ്ങളെ ഭയപ്പെടുത്തുകയും ചുടലക്കളമാക്കുമെന്ന് പറയുകയും ചെയ്യുന്നു. ബംഗാള്‍ ഈ തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അംഗീകരിക്കുന്നില്ല. പിതാവ് ഇപ്പോല്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ രാഷ്ട്രീയം പ്രധാനമന്ത്രിയെ തൃപ്തിപ്പെടുത്തിയേക്കാം, ബംഗാളികളെ തൃപ്തിപ്പെടുത്തില്ല. മമത ബാനര്‍ജിയുടെ നേതൃത്വത്തിന് കീഴില്‍ മാത്രമേ ബംഗാളില്‍ വികസനം നടക്കൂ എന്നും സുബ്രാന്‍ശു റോയ് പറഞ്ഞു.

Read More >>