അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടി കൊണ്ടുപോകുന്ന ദൃശ്യം വൈറലാകുന്നു

Published On: 2018-07-11 06:15:00.0
അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടി കൊണ്ടുപോകുന്ന ദൃശ്യം വൈറലാകുന്നു

വെബ്ഡസ്‌ക്: സ്വന്തം അമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മകന്‍ മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോകുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. മദ്ധ്യപ്രദേശിലെ നികാഗര്‍ ജില്ലയിലെ മസ്താപൂര്‍ ഗ്രാമത്തിലാണ് സംഭവം. പാമ്പുകടിയേറ്റു മരിച്ച കുണ്‍വാര്‍ ഭായിയുടെ മൃതശരീരമാണ് മകന്‍ രാജേഷ് മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോയത്.

പാമ്പുകടിയേറ്റ അമ്മയെ കഴിഞ്ഞ ഞായറാഴ്ച മോഹന്‍ഗറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ പോലീസ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ആശുപത്രി അധികാരികള്‍ ആംബുലന്‍സ് അനുവദിച്ചില്ല. ഇതെതുടര്‍ന്ന് രാജേഷ് 35 കിലോമീറ്ററോളം ബന്ധുവിന്റെ സഹായത്തോടെ മോട്ടോര്‍ സൈക്കിളില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ട് പോകുകയായിരുന്നു.

വീഡിയോ ദൃശ്യം താഴെ

#WATCH Tikamgarh: Man brought dead body of mother on a motorcycle for post mortem after being allegedly denied hearse van by district hospital in Mohangarh. Upper Collector has ordered an inquiry. (7.7.18) #MadhyaPradesh pic.twitter.com/zyrjasFTVe

— ANI (@ANI) July 11, 2018

Top Stories
Share it
Top