പ്രധാനമന്ത്രി വലിയൊരു നാട്യക്കാരനെന്ന് സോണിയാ ഗാന്ധി; വാചകമടി വിശക്കുന്നവരുടെ വയറു നിറക്കില്ല

Published On: 2018-05-08 13:00:00.0
പ്രധാനമന്ത്രി വലിയൊരു നാട്യക്കാരനെന്ന് സോണിയാ ഗാന്ധി; വാചകമടി വിശക്കുന്നവരുടെ വയറു നിറക്കില്ല

ബീജാപൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി വലിയൊരു നാട്യക്കാരനും നടനും മികച്ച വാഗ്മിയുമാണെന്ന് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. എന്നാല്‍ അദ്ദേഹത്തിന്റെ വാചകമടി വയറു നിറയ്ക്കില്ലെന്നും സോണിയ പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു.

മോഡിയുടെ പ്രസംഗങ്ങള്‍ക്ക് വിശപ്പ് മാറ്റുവാന്‍ കഴിയുമായിരുന്നുവെങ്കില്‍ ഞാന്‍ സന്തോഷിക്കുമായിരുന്നു. എന്നാല്‍ പ്രസംഗങ്ങള്‍ക്ക് വയറുനിറയ്ക്കാനാവില്ല. ഭക്ഷണം തന്നെ വേണമെന്നും സോണിയ പറഞ്ഞു.

കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും വരള്‍ച്ചാ ദുരിതാശ്വാസം നല്‍കിയപ്പോള്‍ കര്‍ണാടകക്ക് അനുവദിച്ചത് വളരെ കുറവായിരുന്നു. ഈ നടപടി കര്‍ഷകരുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നത് പോലെയുള്ള നടപടിയായി. ഇതാണോ അങ്ങയുടെ സബ്കാ സാദ്, സബ്കാ വികാസ് എന്നും സോണിയ ചോദിച്ചു.

Top Stories
Share it
Top