വിദ്വേഷ പ്രസംഗം നടത്തിയ ജനപ്രതിനിധകളുടെ എണ്ണത്തില്‍ ബി.ജെ.പി ഒന്നാമത്‌

Published On: 25 April 2018 2:15 PM GMT
വിദ്വേഷ പ്രസംഗം നടത്തിയ ജനപ്രതിനിധകളുടെ എണ്ണത്തില്‍ ബി.ജെ.പി ഒന്നാമത്‌

ന്യൂഡല്‍ഹി: ഇന്ത്യയിലെ എം.പിമാരും എം.എല്‍.എമാരുമടക്കം ആകെ 58 പേര്‍ വിദ്വഷം പരത്തുന്ന പ്രസംഗങ്ങള്‍ നടത്തിയ കേസില്‍ പെട്ടവരാണെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ബി.ജെ.പിയിലാണ് ഇത്തരം രാഷ്ട്രീയക്കാര്‍ എറ്റവും കൂടുതലെന്ന് വ്യക്തമാക്കുന്നു്. 15 ലോകസഭ അംഗങ്ങള്‍ തങ്ങള്‍ക്കെതിരായി ഇത്തരം കേസുകളുണ്ടന്ന് സമ്മതിച്ചു.രാജ്യസഭ അംഗങ്ങള്‍ ആരും തന്നെ തങ്ങള്‍ക്കെതിരായി കേസുകളുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ 10 ലോകസഭ അംഗങ്ങളും ബി.ജെ.പിക്കാരാണ്്. എ.ഐ.യു.ഡി.എഫ്, ടി.ആര്‍.എസ്, പി.എം.കെ, എ.ഐ.എം.ഐ.എം, ശിവസേന എന്നീ പാര്‍ട്ടികളില്‍ നിന്നും ഓരോരുത്തര്‍ വീതവും വിദ്വേഷ പ്രസംഗ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നു.കേന്ദ്രമന്ത്രി ഉമാഭാരതിക്കെതിരെയും ഇത്തരം കേസുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.രാഷ്ട്രീയ നേതാക്കള്‍ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍ നടത്തയതെന്നും ഏജന്‍സി വ്യക്തമാക്കുന്നു.

Top Stories
Share it
Top