രാജ്യത്തെല്ലാവരും ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്ന് ഹരിയാന ആര്യോഗ്യ വകുപ്പ് മന്ത്രി

Published On: 2018-05-31 12:00:00.0
രാജ്യത്തെല്ലാവരും ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്ന് ഹരിയാന ആര്യോഗ്യ വകുപ്പ് മന്ത്രി

ചണ്ഡീഗഢ്: രാജ്യത്ത് എല്ലാവരും ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവൃത്തിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ഹരിയാന ആരോഗ്യവകുപ്പ് മന്ത്രി അനില്‍ വിജ്. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുന്നത് വിവാദമായ സാഹചര്യത്തലാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. ആര്‍എസ്എസ് ഒരു ദേശീയ സംഘടനയാണ്. സംഘത്തിന് വേണ്ടി രാജ്യത്തെ എല്ലാ പൗരന്മാരും കുറച്ചുകാലമെങ്കിലും പ്രവര്‍ത്തിക്കണം. ഇക്കാര്യം നിര്‍ബന്ധമാക്കണം. എന്നാല്‍ രാജ്യത്തിന്റെ കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അനില്‍ വിജ് പറഞ്ഞു.

പ്രണാബ് മുഖര്‍ജിയെ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അനില്‍ വിജ് നടത്തിയ പ്രസ്താവന വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ദേശീയ സംഘടനയായ ആര്‍എസ്എസ് ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ പുരോഗതിയുണ്ടാക്കുന്നു എന്നാണ് പ്രണബിനെ സ്വാഗതം ചെയ്തു അനില്‍ പറഞ്ഞത്.

ബിജെപി വക്താവ് കൂടിയായ അനിലിന് വിവാദങ്ങള്‍ പുത്തരിയല്ല. കേരളത്തില്‍ നിപ വൈറസ് മൂലം പത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ നിപയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഉപമിച്ചത് വിവാദമായിരുന്നു. രാഹുല്‍ നിപ പോലെയാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടി ബന്ധപ്പെട്ടാലും അവരെല്ലാം തകര്‍ന്നു തരിപ്പണമാകുമെന്ന് അനില്‍ ട്വീറ്റ് ചെയ്തിരുന്നു.


ശ്മശാനം പോലെ മനോഹരമാണ് താജ്മഹല്‍ എന്ന് ഒരുതവണ അദ്ദേഹം പറഞ്ഞിരുന്നു. രാഹുലിന്റെ വീട്ടിലെ നായക്കും വീട്ടിലെത്തുന്നവര്‍ക്കും ആഹാരം നല്‍കുന്നത് ഒരേ പാത്രത്തിലാണെന്നും അനില്‍ വിജ് നേരത്തെ പറഞ്ഞിരുന്നു.

Top Stories
Share it
Top