സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും ബലാത്സംഗം തടയാനാകില്ല; ബിജെപി എംഎല്‍എ

Published On: 8 July 2018 6:15 AM GMT
സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും ബലാത്സംഗം തടയാനാകില്ല;  ബിജെപി എംഎല്‍എ

ലക്നൗ: ബലാത്സംഗത്തെ സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും തടയാനാകില്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്രസിങ്. രാജ്യത്തെ ഭരണഘടനക്കും ബലാത്സംഗസംഭവങ്ങളെ തടയാനാകില്ലെന്നും സുരേന്ദ്രസിങ് പറഞ്ഞു. ഉന്നാവോയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് എം.എല്‍.എയുടെ വിവാദപരാമര്‍ശം.

'ശ്രീരാമന്‍ വിചാരിച്ചാലും ബലാത്സംഗസംഭവങ്ങള്‍ തടയാനാകില്ല. അത്തരം സംഭവങ്ങള്‍ സമൂഹത്തെ മലിനമാക്കുന്നു. സമൂഹത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമെ ഇതിനൊരു മാറ്റം വരൂ, രാജ്യത്തെ ഭരണഘടനക്കും ബലാത്സംഗസംഭവങ്ങളെ തടയാനാകില്ല. കുറ്റവാളികളെ അഴിക്കുള്ളിലാക്കാമെന്ന് മാത്രമെ ഉള്ളൂ'. സുരേന്ദ്രസിങ് പറഞ്ഞു.

അതേസമയം പരാമര്‍ശത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് ബി.ജെ.പി വക്താവ് രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ഉയര്‍ന്ന മൂല്യങ്ങള്‍ വേണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് രാകേഷ് ത്രിപതി വിശദീകരിച്ചു

Top Stories
Share it
Top