എഴുന്നേറ്റു നിന്ന് പറയൂ, ഇതല്ല ഞങ്ങളുടെ പൂർവികർ ആഗ്രഹിച്ച ഇന്ത്യ: നാരായണമൂർത്തി

തെറ്റ് ചൂണ്ടികാണിച്ച് അപ്രീതിപ്പെടുത്താൻ ആരും ആഗ്രഹിക്കുന്നില്ല

എഴുന്നേറ്റു നിന്ന് പറയൂ, ഇതല്ല ഞങ്ങളുടെ പൂർവികർ ആഗ്രഹിച്ച ഇന്ത്യ: നാരായണമൂർത്തി

മുംബൈ: രാജ്യത്തു നടക്കുന്ന സംഭവങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കുമെതിരെ തുറന്നടിച്ച് ഇൻഫോസിസ് സ്ഥാപകൻ എൻ. ആർ നാരായണ മൂർത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എന്താണ് സംഭവിക്കുന്നത്. സ്വാതന്ത്ര്യം നേടിതന്ന നമ്മുടെ പൂർവ്വികർ ആഗ്രഹിച്ച ഇന്ത്യയല്ല ഇതെന്ന് യുവാക്കൾ തുറന്നടിക്കണമെന്നും മൂർത്തി മുംബൈയിലെ സെന്റ് സേവ്യർ കോളജിലെ ചടങ്ങിൽ പറഞ്ഞു.

ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുകയാണെങ്കിൽ,പ്രത്യേകിച്ച് യുവാക്കൾ പറയണം, നമ്മുടെ പൂർവ്വികർ ആഗ്രഹിച്ച ഇന്ത്യയല്ല ഇതെന്ന്. എന്നാൽ നമ്മളിൽ എത്രപേർ അതു ചെയ്യുന്നു. ആരും അത് ചെയ്യുന്നില്ലെന്നത് സങ്കടകരമാണ്. അതുകൊണ്ടാണ് ഈ രാജ്യം ഇന്ന് ഈ അവസ്ഥയിൽ തുടരുന്നത്. തെറ്റ് ചൂണ്ടികാണിച്ച് അപ്രീതിപ്പെടുത്താൻ ആരും ആഗ്രഹിക്കുന്നില്ല. അദ്ദേഹം തുറന്നടിച്ചു.

ഇൻഫോസിസിൻറെ സിഇഒ, മാനേജിങ് ഡയറക്ടർ സ്ഥാനങ്ങളിൽ നിന്നും വിശാൽ സിക്ക രാജിവെച്ചതിനെ കുറിച്ച് മൂർത്തി കൂടുതലൊന്നും പറഞ്ഞില്ല. എന്നാല്‍ ഇന്‍ഫോസിസിന്‍റെ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

'33 വർഷമായി ഉണ്ടാക്കിക്കൊണ്ട് വന്ന മൂല്യവ്യവസ്ഥകൾ ഒരു ദിവസം ചവട്ടുകൊട്ടയിലേക്ക് എറിയപ്പെടുമ്പോൾ സ്വാഭാവികമായും പ്രതികരിക്കും. അല്ലെങ്കിൽ ആ തെറ്റുകൾ ആവർത്തിക്കും. 2014ൽ സി ഇ ഒ (സിക്ക)ക്ക് 55% വേതന വർധന നൽകിയിരുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് മുപ്പത് ശതമാനവും. മധ്യത്തിൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് വർധന നൽകിയില്ല. സെക്യൂരിറ്റിക്കാർക്ക് ശമ്പളം വർധിപ്പിക്കാതെ അധിക ജോലിയും. ഇത് മൂല്യങ്ങളുടെ ഗുരുതരമായ ലംഘനമാണ്'- സിക്കയുടെ പേരെടുത്ത് പറയാതെ നാരായണ മൂർത്തി പറഞ്ഞു

Read More >>