രാഷ്ട്രപതി ഓഫീസിലെ ജീവനക്കാരന്റെ  മൃതദേഹം രാഷ്ട്രപതിഭവന്‍ വളപ്പിലെ മുറിയില്‍

Published On: 8 Jun 2018 12:15 PM GMT
രാഷ്ട്രപതി  ഓഫീസിലെ ജീവനക്കാരന്റെ  മൃതദേഹം  രാഷ്ട്രപതിഭവന്‍ വളപ്പിലെ മുറിയില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ വളപ്പിലെ അടച്ചിട്ട മുറിയില്‍നിന്ന് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. രാഷ്ട്രപതിയുടെ ഓഫീസിലെ ജീവനക്കാരനായ ത്രിലോക് ചന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനക്കാരുടെ താമസസ്ഥലത്തുള്ള മുറിയില്‍ വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജീവനക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തി മുറിയുടെ വാതില്‍ പൊളിച്ച് നടത്തിയ പരിശോധനയിലാണ് അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ത്രിലോക് ചന്ദ് അസുഖ ബാധിതനായിരുന്നതായി സംശയമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Top Stories
Share it
Top