കല്ലേറില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവം: അപലപിച്ച് മുഖ്യമന്ത്രി

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ കല്ലേറില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പ്രവൃത്തി സംസ്ഥാനത്തിന്...

കല്ലേറില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവം: അപലപിച്ച് മുഖ്യമന്ത്രി

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ കല്ലേറില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പ്രവൃത്തി സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു. കൊല്ലപ്പെട്ട ചെന്നൈ സ്വദേശി തിരുമണിയുടെ (22) ബന്ധുക്കളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

കേരളത്തില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്കും കല്ലേറുണ്ടായതായി വാര്‍ത്തയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍നിന്നായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 47 പേര്‍ യാത്രാസംഘത്തിലുണ്ടായിരുന്നു. ശക്തമായ കല്ലേറില്‍ ഇവരുടെ നാല് വാഹനങ്ങള്‍ തകര്‍ന്നു.

Story by
Read More >>