തൂത്തുക്കുടി വെടിവെയ്പ്പ്‌: തമിഴ് നാട്ടിൽ ബന്ദ് 

തൂത്തുക്കുടി: സ്​​​റ്റെ​ർ​ലൈ​റ്റ്​ ചെ​മ്പ്​ സം​സ്​​ക​ര​ണ​ശാ​ല​ക്കെ​തി​രാ​യ ജ​ന​കീ​യ​മാ​ർ​ച്ചി​ന് ​നേ​രെ പൊ​ലീ​സ്​ ന​ട​ത്തി​യ വെടിവയ്പ്പില്‍...

തൂത്തുക്കുടി വെടിവെയ്പ്പ്‌: തമിഴ് നാട്ടിൽ ബന്ദ് 

തൂത്തുക്കുടി: സ്​​​റ്റെ​ർ​ലൈ​റ്റ്​ ചെ​മ്പ്​ സം​സ്​​ക​ര​ണ​ശാ​ല​ക്കെ​തി​രാ​യ ജ​ന​കീ​യ​മാ​ർ​ച്ചി​ന് ​നേ​രെ പൊ​ലീ​സ്​ ന​ട​ത്തി​യ വെടിവയ്പ്പില്‍ പ്രതിഷേധിച്ച് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തമിഴ്‌നാട്ടില്‍ ബന്ദ് ആചരിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ബന്ദ്. തൂത്തുക്കുടി വെടിവയ്പ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, മുഖ്യമന്ത്രിയും ഡിജിപിയും രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.

റോഡ്, റെയില്‍ ​ഗതാ​ഗത മാര്‍ഗ്ഗങ്ങള്‍ പ്രതിഷേധക്കാര്‍ ഉപരോധിക്കാനിടയുണ്ട്. കോ​ൺ​ഗ്ര​സ്, മ​റു​മ​ല​ർ​ച്ചി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം, സി.​പി.​ഐ, സി.​പി.​എം, മു​സ്​​ലിം​ലീ​ഗ്​ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ​ ഡി.​എം.​കെ​ക്കൊ​പ്പം ബ​ന്ദി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

തൂത്തുക്കുടി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലടക്കം സുരക്ഷ ശക്തമാണ്. അതേസമയം, സര്‍ക്കാര്‍ ബസ്സുകള്‍ സര്‍വീസ് നടത്തും. ഭരണകക്ഷിയായ എഐഎഡിഎംകെ അനുകൂല തൊഴിലാളി സംഘടനകളിലെ ജീവനക്കാരെ ഉപയോഗിച്ച് ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ വെടിവയ്പ്പില്‍ പതിമൂന്ന് പേരാണ് തൂത്തുകുടിയിൽ കൊല്ലപ്പെട്ടത് .

Story by
Read More >>