കര്‍ണാടകയില്‍ 14 വയസുകാരന്റെ മൃതദേഹം സ്‌കൂള്‍ ശുചിമുറിയില്‍ 

കുശാൽ നഗര്‍: കര്‍ണാടകയില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍.പി ചിങപ്പ(14) ആണ് മരിച്ചത്. കൊടഗു...

കര്‍ണാടകയില്‍ 14 വയസുകാരന്റെ മൃതദേഹം സ്‌കൂള്‍ ശുചിമുറിയില്‍ 

കുശാൽ നഗര്‍: കര്‍ണാടകയില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍.പി ചിങപ്പ(14) ആണ് മരിച്ചത്. കൊടഗു ജില്ലയിലാണ് സംഭവം. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തി.

കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രക്ഷിതാക്കളും നാട്ടുകാരും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ഥിയുടെ മൃതദേഹം പൊലീസിനെ അറിയിക്കാതൊണ് സ്‌കൂള്‍ അധികൃതര്‍ സര്‍ക്കാര്‍ ആശുപത്രയിലേക്ക് അയച്ചതെന്ന് ചിങപ്പയുടെ അച്ഛന്‍ നാഗണ്ട ടി പൂവൈദ ആരോപിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍, മറ്റു നാല് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദരയിലും ഒമ്പതാം ക്ലാസ്സുകാരനെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.


Story by
Read More >>