സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെതിരെയുള്ള കേസ് ഇന്ന് പരിഗണിക്കും

Published On: 2018-07-26 03:45:00.0
സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെതിരെയുള്ള കേസ് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെയുള്ള കേസ് ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച 3000 പേജുള്ള കുറ്റപത്രത്തില്‍ വാദം തുടരുന്നതിന മുമ്പെ തരൂരിന് കോടതി സ്ഥിരജാമ്യം നല്‍കിയിരുന്നു.

കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.കേസുമായി ബന്ധപ്പെട്ട് ഇതിനു മുമ്പ് നടത്തിയ വിജിലന്‍സ് പരിശോധനയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് സുബ്രഹ്മണ്യം സ്വാമി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ മെയിലാണ് ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണവുമായി സഹകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി തരൂരിന് ജാമ്യ നല്‍കിയിരുന്നത്.

Top Stories
Share it
Top