സുനന്ദ പുഷ്‌കര്‍ കേസ്‌: ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ...

സുനന്ദ പുഷ്‌കര്‍ കേസ്‌: ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും തരൂരിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സെപ്ഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ശശി തരൂര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ വിഭാഗം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ ഏഴാം തീയ്യതി ഹാജരാകാന്‍ ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആത്മഹത്യാ പ്രേരണ,ഗാര്‍ഹിക പീഢനം, എന്നിവയാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

Story by
Read More >>