സുനന്ദ പുഷ്‌കര്‍ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റി

Published On: 2018-05-24 13:15:00.0
സുനന്ദ പുഷ്‌കര്‍ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റി

ന്യൂ ഡല്‍ഹി: സുനന്ദാ പുഷ്കർ കേസ് എംപിമാരുടെയും എംഎൽഎമാരുടെയും കേസുകൾ കേൾ‍ക്കുന്ന പ്രത്യേക കോടതിയിലേക്കു മാറ്റാൻ ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ധർമേന്ദ്രസിങ് ഉത്തരവായി. അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ ഈ കേസ് 28ന് പരിഗണിക്കും.

ശശി തരൂരിനെതിരായ കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് പരിഗണിച്ചത്. കുറ്റപത്രത്തിലെ വിശദാംശങ്ങളിലേയ്ക്ക് കടക്കാന്‍ മജിസ്‌ട്രേറ്റ് തയ്യാറായില്ല. പകരം കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതായി മജിസ്‌ട്രേറ്റ് അറിയിച്ചു.

Top Stories
Share it
Top