കൊളീജിയം യോഗം അവസാനിച്ചു; ജസ്റ്റിസ് കെ.എം.ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായില്ല

Published On: 2 May 2018 12:15 PM GMT
കൊളീജിയം യോഗം അവസാനിച്ചു; ജസ്റ്റിസ് കെ.എം.ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമാകാതെ സുപ്രീം കോടതി കൊളീജിയം യോഗം അവസാനിച്ചു. ഉച്ചയ്ക്ക് ശേഷം നാലിന് ആരംഭിച്ച കൊളീജിയം യോഗമാണ് കെ.എം.ജോസഫിന്റെ കാര്യത്തില്‍ തീരുമാനമാകാതെ അവസാനിച്ചത്. കൊളീജിയത്തിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ പങ്കെടുത്തു്.

കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കി പരിഗണിക്കാനുള്ള കൊളീജിയം നിര്‍ദ്ദേശം സര്‍ക്കാര്‍ തളളിയ സാഹചര്യത്തിലാണ് ഇന്നു വീണ്ടും കൊളീജിയം ചേര്‍ന്നത്. ഇദ്ദേഹത്തെ വീണ്ടും പരിഗണിക്കുകയല്ലാതെ മറ്റ് അജണ്ട കൊളീജിയത്തില്‍ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജസ്റ്റിസ് കെ.എം ജോസഫിന് പുറമെ മറ്റൊരാളെ പരിഗണിക്കുമെന്ന അഭ്യൂഹവും ചീഫ് ജസ്റ്റിസ് തളളി. 31 ജഡ്ജിമാര്‍ വേണ്ടിടത്ത് ഇപ്പോള്‍ 21 ജഡ്ജിമാരാണുളളത്. കെ.എം ജോസഫിനെ ജഡ്ജിയായി ഉയര്‍ത്തിയ കൊളീജിയം നടപടി പിന്‍വലിക്കാന്‍ കേന്ദ്ര നിയമമന്ത്രി ആവശ്യപ്പട്ടത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Top Stories
Share it
Top