ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയക്കാൻ വീണ്ടും ശുപാർശ

Published On: 2018-07-20 12:15:00.0
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയക്കാൻ വീണ്ടും ശുപാർശ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ വീണ്ടും കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തു. മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കെ.എം ജോസഫിനേയും നിയമിക്കാന്‍ കൊളീജിയം നേരത്തെ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിക്കുകയായിരുന്നു.

കെ.എം ജോസഫിന്റെ പേര് പ്രത്യേകമായാണ് കേന്ദ്രത്തിന് നല്‍കുക. ഇതിന് പുറമെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പേരും കൊളീജിയം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനും പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്‌.

Top Stories
Share it
Top