സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്തു. ഇത് മൂന്നാം തവണയാണ്...

സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്തു. ഇത് മൂന്നാം തവണയാണ് ജോസഫിന്റെ പേര് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തത്. ഇന്നലെ നടന്ന കൊളീജിയം യോഗത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

മെയ് 11 ചേര്‍ന്ന കൊളീജിയം ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കെ എം ജോസഫ്, അഭിഭാഷകയായ ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ജനുവരിയില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഇന്ദു മല്‍ഹോത്രയെ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്.

മെയ് രണ്ടിന് ചേര്‍ന്ന കൊളീജിയം യോഗം വീണ്ടും കെ എം ജോസഫിന്റെ പേര് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. 2016 മാര്‍ച്ചില്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തത് ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ്.

Story by
Read More >>