ആശുപത്രി ഫാര്‍മസികളില്‍ നിന്ന് രോഗികളെ പിഴിയുന്ന സംഭവം; വിഷയത്തില്‍ സുപ്രീംകോടതി ഇടപെടല്‍

Published On: 14 May 2018 12:15 PM GMT
ആശുപത്രി ഫാര്‍മസികളില്‍ നിന്ന് രോഗികളെ പിഴിയുന്ന സംഭവം; വിഷയത്തില്‍ സുപ്രീംകോടതി ഇടപെടല്‍

ന്യൂഡല്‍ഹി: ആശുപത്രികളിലെ ഫാര്‍മസികളില്‍ നിന്ന് മാത്രം മരുന്ന് വാങ്ങാന്‍ രോഗികളെ നിര്‍ബന്ധിപ്പിക്കുന്ന സംഭവത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. എന്തിനാണ് ആശുപത്രി ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതെന്ന് ചോദിച്ച കോടതി വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. സിദ്ധാര്‍ത്ഥ് ധാല്‍മിയ എന്ന നിയമ വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്.എ ബോബ്ദെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിഷയം ഗുരുതരമാണെന്നും പൊതുതാല്‍പര്യത്തെ ബാധിക്കുന്നതുമാണെന്ന് കോടതി പറഞ്ഞു.

അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായ സമയത്താണ് ആശുപത്രിക്കാരുടെ കൊള്ള മനസിലാകുന്നതെന്ന് സിദ്ധാര്‍ത്ഥ് ധാല്‍മിയ ഹര്‍ജിയില്‍ പറഞ്ഞു. ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങുന്ന മരുന്നിന് പൊതു വിപണിയില്‍ വില കുറവായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

രോഗികളെ ഇത്തരത്തില്‍ മരുന്ന് വാങ്ങാന്‍ ആശുപത്രികള്‍ നിര്‍ബന്ധിക്കുന്നത് നിരോധിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Top Stories
Share it
Top