ഷാജഹാന്‍ ഒപ്പിട്ട രേഖ കൊണ്ട് വരൂ; താജ്മഹല്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട വഖഫ് ബോര്‍ഡിനോട് സുപ്രീം കോടതി

Published On: 11 April 2018 7:15 AM GMT
ഷാജഹാന്‍ ഒപ്പിട്ട  രേഖ കൊണ്ട് വരൂ; താജ്മഹല്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട വഖഫ് ബോര്‍ഡിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: താജ്മഹലിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് തന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡിനോടാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. താജ്മഹലിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയും തമ്മിലുള്ള കേസ് പരിഗണിക്കവേയാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

2010ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ വഖഫ് ബോര്‍ഡിനെതിരെ പരാതി നല്‍കിയിരുന്നു. വഖഫ് ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിവി ഗിരിയാണ് ഹാജരായത്. താജ്മഹല്‍ ഷാജഹാന്റെ കാലം തൊട്ടെ വഖഫിന്റേതാണെന്നും വഖഫ്‌നാമയുടെ കീഴിലാണ് ഈ കുടീരം വരിക എന്നുമായിരുന്നു വഖഫ് ബോര്‍ഡിന്റെ വാദം. എന്നാല്‍ അവസാന മുഗള്‍ രാജാവായ ബഹദൂര്‍ സഫര്‍ മരിക്കുമ്പോള്‍ സ്വത്തുക്കള്‍ ബ്രിട്ടീഷ് രാജ്ഞിക്കാണ് ലഭിച്ചത്. 1948ലെ നിയമപ്രകാരം ഇന്ത്യന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തുവെന്നായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയുടെ വാദം. വഖഫ്‌നാമ ഷാജഹാന്റെ കാലത്ത് ഇല്ലായിരുന്നുവെന്നും വാദമുയര്‍ന്നു.

'ഇന്ത്യയിലുള്ള ആരാണ് താജ്മഹല്‍ വഖഫിന്റെതാണെന്ന് കരുതുന്നത്. ഷാജഹാന്‍ എങ്ങനെയാണ് വഖഫ്‌നാമയില്‍ ഒപ്പിട്ടത്. എങ്ങനെയാണ് അത് നിങ്ങള്‍ക്ക് തന്നത്. മകന്‍ ഓൗറംഗബാദിന്റെ തടവിലായിരുന്നു ഷാജഹാന്‍. അങ്ങനെയിരിക്കുമ്പോള്‍ എങ്ങനെയാണ് വഖഫ്‌നാമയില്‍ ഒപ്പിടുക. അങ്ങനെയെങ്കില്‍ ഷാജഹാന്‍ ഒപ്പിട്ട രേഖകള്‍ ഹാജരാക്കണം എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എഎം കാന്‍വില്‍ക്കറും ഡിവൈ ചന്ദ്രചൂഢുമാണ് ഉണ്ടായിരുന്നത്.

Top Stories
Share it
Top