അസം എന്‍ ആര്‍ സി: കരടില്‍ നിന്നും പുറത്തായവര്‍ക്കെതിരെ നടപടിയില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്കെതിരെ നടപടികളെടുക്കരുതെന്ന് സുപ്രീംകോടതി. ഇപ്പോള്‍ പുറത്തു വന്നത്...

അസം എന്‍ ആര്‍ സി: കരടില്‍ നിന്നും പുറത്തായവര്‍ക്കെതിരെ നടപടിയില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്കെതിരെ നടപടികളെടുക്കരുതെന്ന് സുപ്രീംകോടതി. ഇപ്പോള്‍ പുറത്തു വന്നത് എന്‍. ആര്‍.സി യുടെ കരട് മാത്രമാണെന്നും കോടതി വ്യക്തമാക്കി. എല്ലാവർക്കും അവരുടെ രേഖകൾ നൽകാൻ സമയം നൽകണം. ഇവരുടെ വാദം കേട്ടശേഷമേ തീരുമാനം എടുക്കാവൂവെന്നും കോടതി നിർദ്ദേശിച്ചു.

കരടിനെതിരായ വാദങ്ങള്‍ പരിഗണിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയറിന (എസ്.ഓ.പി) രൂപം നല്‍കാനും ജസ്റ്റിസ് രന്‍ജന്‍ ഗഗോയി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു. ആഗസ്ത് 16 ന് മുന്നേ എസ്. ഓ.പി കോടതിയില്‍ ഹാജരാക്കി അനുമതി വാങ്ങണം.

എസ്.ഓ.പി ശരിയോണോ അല്ലയോ എന്നത് കോടതി പരിശോധിക്കും. ആവശ്യമുള്ളത് കോടതി കൂട്ടിച്ചേര്‍ക്കും, ജസ്റ്റിസ് രന്‍ജന്‍ ഗഗോയി പറഞ്ഞു.

വിഷയത്തില്‍ മനുഷത്വ പരമായ ഇടപെടല്‍ വേണമെന്ന് നേരത്തെ പ്രതിപക്ഷം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാര്‍ പട്ടികയ്ക്ക് പുറത്താണെന്നും എന്‍.ആര്‍.സി പൂര്‍ണമായും പിന്‍വലിക്കണമെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്. വിഷയത്തില്‍ പാര്‍ലമെന്റില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

Story by
Read More >>