ഏഴുവയസുകാരൻെറ കൊലപാതകം; പ്രായപൂർത്തിയാവാത്ത പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: സ്‌കൂളിലെ ബാത്‌റൂമിൽ ഏഴു വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിയായ 16 കാരന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍എഫ്...

ഏഴുവയസുകാരൻെറ കൊലപാതകം; പ്രായപൂർത്തിയാവാത്ത പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: സ്‌കൂളിലെ ബാത്‌റൂമിൽ ഏഴു വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിയായ 16 കാരന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. കൃത്യം നടന്ന് 60 ദിവസമായിട്ടും പൊലീസ് കുറ്റ പത്രം സമർപ്പിക്കാത്തതിനാൽ കുട്ടിക്ക് ജാമ്യം അനുവദിക്കണമെന്നു കാണിച്ച് കുട്ടിയുടെ പിതാവാണ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

നിഷ്ഠൂരമായ കൊലപാതകം സെക്ഷന്‍ 302 നുകീഴില്‍ വരുന്നതാണെന്നും അതുകൊണ്ടുതന്നെ കുറ്റ പത്രം തയ്യാറാക്കാന്‍ 90 ദിവസത്തെ സമയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പ്രതി തന്റെ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയത്.

Read More >>