377-ാം വകുപ്പ് പുനഃപരിശോധന; വിധിപറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചു

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജിയെ പിന്തുണക്കുന്നവരോടും...

377-ാം വകുപ്പ് പുനഃപരിശോധന; വിധിപറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചു

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജിയെ പിന്തുണക്കുന്നവരോടും എതിര്‍ക്കുന്നവരോടും വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എം.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ഭരണഘടന ബെഞ്ചാണ് സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദംകേള്‍ക്കുന്നത്. സ്വവര്‍ഗരതിയെ ക്രിമിനല്‍ക്കുറ്റമായി കണക്കാക്കുന്ന ഐ.പി.സി. 377-ാം വകുപ്പിനെ പുനഃപരിശോധനക്ക് വിധേയമാക്കാനാവശ്യപ്പെട്ടാണ് ഹർജികൾ സമർപ്പിച്ചിട്ടുള്ളത്.

ഐ.പി.സി. 377-ാം വകുപ്പ് മൗലികാവശങ്ങളുടെ ലംഘനമാണെങ്കില്‍, അതുതിരുത്തുമെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ പറഞ്ഞു. സ്വവര്‍ഗരതി നിയമപരമാക്കുന്നത് സംബന്ധിച്ച് ഹര്‍ജികളില്‍ വ്യക്തമായ നിലപാട് സ്വീകരിക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. ഹര്‍ജികളില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിക്കട്ടേയെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

Story by
Read More >>