കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

Published On: 3 May 2018 4:00 PM GMT
കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

ന്യുഡല്‍ഹി:പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ പീഡന നിരോധനം നിയമം തടയല്‍ നിയമത്തില്‍ സുപ്രിം കോടതി പുറപ്പെടുപ്പിച്ച വിധി സ്റ്റേ ചെയ്യാന്‍ കേന്ദ്രം നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. ജസ്റ്റിസ് ആദര്‍ശ് ഗോയല്‍,യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്റെ സ്‌റ്റേ ആവശ്യം നിരസിച്ചത്.

ഈ വിധിപ്രഖ്യാപനം ആരുടെയും ജീവന് അപകടകരമാവില്ലെന്നും എസ്.സി,എസ്.ടി വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനൊപ്പമാണ് കോടതിയെന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവരെ ശിക്ഷിക്കുമെന്നും ഇവര്‍ക്കു നേരേ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഈ മാസം 16 മുതല്‍ വാദം കേള്‍ക്കല്‍ തുടരും.

മാര്‍ച്ച് 20നുണ്ടായ സുപ്രിം കോടതി വിധിയെ തുടര്‍ന്ന് രാജ്യത്ത് വ്യാപകമായ പ്രതിഷേധ സമരങ്ങളായിരുന്നു ഉടലെടുത്തത്. ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിയ സമരത്തില്‍ പത്തോളം പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Top Stories
Share it
Top