താജ്മഹലിന്റെ സംരക്ഷണം: സര്‍ക്കാര്‍ ഉറങ്ങുന്നു-സുപ്രീം കോടതി

Published On: 11 July 2018 8:15 AM GMT
താജ്മഹലിന്റെ സംരക്ഷണം: സര്‍ക്കാര്‍ ഉറങ്ങുന്നു-സുപ്രീം കോടതി

വെബ്ഡസ്‌ക്: ലോക പൈതൃക മന്ദിരം താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്രത്തിന്റെ അലംഭാവത്തെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചു. മദ്ധ്യകാല പൈതൃക കെട്ടിട മാതൃകയായ താജ്മഹല്‍ 'ഒന്നുങ്കില്‍ തകര്‍ക്കുക അല്ലെങ്കില്‍ സംരക്ഷിക്കുകയെന്ന്' സുപ്രീം കോടതി രണ്ടംഗ ബഞ്ച് ആവശ്യപ്പെട്ടു.

കേന്ദ്രത്തെ കൂടാതെ ഉത്തരപ്രദേശ് സര്‍ക്കാറിനേയും കോടതി വിമര്‍ശിച്ചു. താജ്മഹല്‍ സംരക്ഷിക്കുന്നതിന് കൃത്യമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എംബി ലോകൂര്‍, ജീപക് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചാണ് കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചത്. താജിന്റെ സംരക്ഷണത്തിന് പാര്‍ലെമെന്റ്‌റി സ്റ്റാന്‍ഡിങ് കമ്മിറ്റിയുണ്ടായിട്ടും സര്‍ക്കാര്‍ അലംഭാവം തുടരുന്നുവെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.

Top Stories
Share it
Top