ജന്ദര്‍മന്ദറില്‍ സമരക്കാര്‍ക്കുള്ള  നിരോധനം പിന്‍വലിച്ച് സുപ്രീംകോടതി

Published On: 2018-07-23 07:00:00.0
ജന്ദര്‍മന്ദറില്‍ സമരക്കാര്‍ക്കുള്ള  നിരോധനം പിന്‍വലിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ സമരം ചെയ്യുന്നതിനെ പൂര്‍ണ്ണമായി നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. അത്തരം കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.

പ്രതിഷേധിക്കാനുള്ള അവകാശം പോലെതന്നെ ജനങ്ങല്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള അവകാശവും പരസ്പരം ബന്ധിപ്പിച്ച് പോകണമെന്ന് ജസ്റ്റിസ് എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വാദിച്ചു.

ജന്ദര്‍മന്ദിറിലും ബോട്ട് ക്ലബിലും എല്ലാ തരത്തിലുള്ള പ്രതിഷേധ സമരങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രീബ്യൂണലിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് മസ്ദൂര്‍ കിസാന്‍ ശക്തി സംഘ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.

Top Stories
Share it
Top