കോടതി നടപടികളില്‍ പരമാധികാരം ചീഫ് ജസ്റ്റിസിനെന്ന് സുപ്രീം കോടതി

Published On: 2018-04-11 10:00:00.0
കോടതി നടപടികളില്‍ പരമാധികാരം ചീഫ് ജസ്റ്റിസിനെന്ന് സുപ്രീം കോടതി

ഡല്‍ഹി: തുല്യരില്‍ ഒന്നാമന്‍ ചീഫ് ജസ്റ്റിസെന്ന് സുപ്രീം കോടതി. വിവിധ കേസുകള്‍ ഏതൊക്കെ ബെഞ്ചിന് കൈമാറണം എന്ന് തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനുണ്ടന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ എന്തൊക്ക ആണെന്ന് വ്യക്തമാക്കാന്‍ അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ ശാന്തി ഭൂക്ഷണ്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര,ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍,ഡി.വൈ ചന്ദ്രചൂഡ് എന്നീ മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം.

ഹര്‍ജി തള്ളി കൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ കേസുകള്‍ വിഭജിക്കാനും ബെഞ്ചുകള്‍ക്ക് നല്‍കാനുമുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണ് എന്നത് വ്യക്തമാക്കിയത്. കഴിഞ്ഞാഴ്ചയാണ് ശാന്തി ഭൂഷണ്‍ മകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂക്ഷണ്‍ വഴിയാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ജനുവരി 12 ന് ചീഫ് ജസ്റ്റിസിന്റെ വിവേചനത്തിനെതിരെയും ഒറ്റയ്ക്ക് കേസുകളുടെ കാര്യം തീരുമാനിക്കുന്നെന്നും പറഞ്ഞ് സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജുമാരായ ജെ.ചലമേശ്വര്‍,രഞ്ചന്‍ ഗാഗോയ്,എം.ബി ലോകൂര്‍,കുര്യന്‍ ജോസഫ് എന്നിവര്‍ കോടതി നിര്‍ത്തി വച്ച് പത്രസമ്മേളനം വിളിച്ചിരുന്നു.

Top Stories
Share it
Top