പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സുരേന്ദ്ര നിഹാല്‍ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സുരേന്ദ്ര നിഹാല്‍ സിംഗ് (89) മാധ്യമലോകത്തോട് വിട പറഞ്ഞു. തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെ...

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സുരേന്ദ്ര നിഹാല്‍ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സുരേന്ദ്ര നിഹാല്‍ സിംഗ് (89) മാധ്യമലോകത്തോട് വിട പറഞ്ഞു. തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖമാണ് മരണകാരണം. പത്ര പംക്തികളില്‍ ആചാര്യനായിരുന്ന നിഹാല്‍ സിംഗ് സ്റ്റേറ്റ്സ്മാന്‍, ദി ഇന്ത്യന്‍ എക്സ്പ്രസ് എന്നീ പത്രങ്ങളുടെ മുന്‍ ചീഫ് എഡിറ്ററാണ്. വിദേശ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യനായിരുന്നു.

സ്റ്റേറ്റ്സ്മാന്‍ പത്രത്തിന് വേണ്ടി ലണ്ടന്‍, മോസ്‌കോ, യു.എസ്, ഇന്തോനേഷ്യ, എന്നീ വിദേശരാജ്യങ്ങളിലെ ലേഖകനായി ദീര്‍ഘകാലം പ്രവര്‍ത്തനമനുഷ്ഠിച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യപനത്തെ എതിര്‍ത്ത് വാര്‍ത്തകള്‍ തയ്യാറാക്കിയതിന് ന്യൂയോര്‍ക്കിലെ പ്രെസ്റ്റിജ്യസ് ഇന്റര്‍നാഷണല്‍ എഡിറ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

അവസാനകാലങ്ങളില്‍ ട്രീബ്യൂണ്‍ ഉള്‍പ്പെടെ നിരവധി പത്രങ്ങളില്‍ പംക്തികളും ലേഖനങ്ങളും എഴുതിയിരുന്നു. ഗുരുമുഗ് നിഹാല്‍ സിംഗിന്റെയും ലച്ച്മി സിംഗിന്റെയും മകനായി 1929 ഏപ്രില്‍ 30 ന് റാവല്‍പിണ്ഡിയിലാണ് നിഹാല്‍ സിംഗ് ജനിച്ചത്. സംസ്‌കാരം നാളെ ഉച്ചക്ക് 12 ന് ലോധി റോഡിലെ ഇലക്ട്രിക് ശ്മശാനത്തില്‍ നടക്കും.


Story by
Read More >>