മകൾക്കൊപ്പം സുസ്മിതാ സെന്നിന്‍റെ സ്കൂബാ ഡൈവിങ് ; പത്ത് വയസ്സുകാരിക്ക് അമ്മയുടെ പിറന്നാള്‍ സമ്മാനം

മകൾ അലിസയ്‌ക്കൊപ്പം സ്‌കൂബ ഡൈവിങ് നടത്തുന്നതിന്റെ വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്

മകൾക്കൊപ്പം സുസ്മിതാ സെന്നിന്‍റെ സ്കൂബാ ഡൈവിങ് ; പത്ത് വയസ്സുകാരിക്ക് അമ്മയുടെ പിറന്നാള്‍ സമ്മാനം

ന്യൂഡൽഹി: തന്റെ 10 വയസ്സുകാരി മകൾക്കൊപ്പമുള്ള ബോളിവുഡ് നടി സുസ്മിത സെന്നിന്റെ വീഡിയോ വൈറലാകുന്നു. മകളുടെ 10 ാം പിറന്നാളിന് സുസ്മിത നൽകിയ സമ്മാനമാണ് വൈറലായിരിക്കുന്നത്. മകൾ അലിസയ്‌ക്കൊപ്പം സ്‌കൂബ ഡൈവിങ് നടത്തുന്നതിന്റെ വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അഞ്ച് വർഷമായി തന്റെ മകൾ കാത്തിരുന്ന ദിവസമാണ് ഇന്ന് എന്നാണ് വീഡിയ്‌ക്കൊപ്പം നൽകിയ കുറിപ്പിൽ സുസ്മിത സെൻ പറയുന്നത്.


' ധീരയായ 10 വയസ്സുകാരിയുടെ അമ്മയായതിൽ ഞാൻ അഭിമാനിക്കുന്നു. അലിസയുടെ 10ാം പിറന്നാളിന് ഞാൻ അവൾക്ക് നൽകുന്ന സമ്മാനമാണിത്. എനിക്കും റിനീക്കും സ്‌കൂബ ഡൈവർ ആയി സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ അലിസയ്ക്ക് അഞ്ച് വയസ്സേ ഉണ്ടായിരുന്നുള്ളൂ. സ്‌കൂബ ഡൈവിങ്ങിനുള്ള കുറഞ്ഞ പ്രായം 10 ആണെന്നുള്ളത് അവളെ ഏറെ വിഷമിപ്പിച്ചിരുന്നു. ഈ ഒരു ദിവസത്തിനായി അഞ്ച് വർഷം അവൾ കാത്തിരുന്നു. മാലിദ്വീപിൽ വച്ച് അവൾ ആദ്യമായി സ്‌കൂബ ഡൈവ് ചെയ്തു. അവളുടെ അമ്മയേയും സഹോദരിയേയും പോലെ അവൾ അത്ഭുതപ്പെടുത്തി. ഇന്ത്യൻ മഹാസമുദ്രത്തിൽ 41 മിനുട്ട് 29 അടി ആഴത്തിൽ അവൾ ഡൈവ് ചെയ്തു. എല്ലാ പേടിയും മറികടന്ന് എന്റെ മകൾക്ക് അത്ഭുതകരമായ സമയം സമ്മാനിച്ച ഇൻസ്ട്രക്റ്റർമാരായ നവീനും ഹുസ്സൈനും നന്ദി. പിറന്നാൾ ആശംസകൾ അലിസ'- സുസ്മിത സെൻ കുറിച്ചു.

Read More >>