മാക്കുട്ടം ചുരം റോഡ്: ഗതാഗതം നിരോധിച്ച റോഡിൽ വാഹനം കടത്തിവിടാൻ കൈക്കൂലി വാങ്ങിയ എഎസ്ഐയ്ക്ക് സസ്പെൻഷൻ

Published On: 3 July 2018 1:45 PM GMT
മാക്കുട്ടം ചുരം റോഡ്: ഗതാഗതം നിരോധിച്ച റോഡിൽ വാഹനം കടത്തിവിടാൻ കൈക്കൂലി വാങ്ങിയ എഎസ്ഐയ്ക്ക് സസ്പെൻഷൻ

കണ്ണൂർ: ഉരുൾപൊട്ടലിനെ തുടർന്ന് ഗതാഗതം നിരോധിച്ച മാക്കൂട്ടം - ചുരം റോഡിലൂടെ കൈക്കൂലി വാങ്ങി ചെറുവാഹനങ്ങൾ കടത്തിവിട്ട വീരാജ് പേട്ട പോലിസ് എ.എസ്.ഐയെ കുടക് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. മാക്കൂട്ടം പോലീസ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ. എസ് .ഐ ദേവരാജനെയാണ് കൈക്കൂലി വാങ്ങി നിരോധിത റോഡിലൂടെ വാഹനം കടത്തിവിട്ടതിന് സസ്പെന്റ് ചെയ്തത്.

ഇതുവഴി വന്ന ബൈക്ക് യാത്രികനോട് 100 രൂപ വാങ്ങി യാത്രാനുമതി നൽകിയെന്നാണ് പരാതി. ബൈക്ക് യാത്രികൻ നിരോധിത റോഡിലൂടെ കടന്നുപോകാൻ 100 രൂപ പോലിസുകാരന് കൈക്കൂലി നൽകി കടന്നു പോയ ശേഷം സംഭവത്തിന്റെ ദൃശ്യങ്ങൾ വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചു. ഇത് സാമൂഹമാധ്യമം വഴി വൈറലാവുകയും പിന്നീട് വിവാദമാവുകയും ചെയ്തതോടെയാണ് എഎസ്ഐയെ സസ്‌പെന്റ് ചെയ്തത്.

Top Stories
Share it
Top