സംഘപരിവാർ ആക്രമണം: സ്വാമി അഗ്​നിവേശ്​ സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി: സംഘപരിവാർ പ്രവർത്തകരുടെ ആക്രമണത്തിനിരയായ സംഭവത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ ഹരജി നൽകുമെന്ന്​ സ്വാമി അഗ്​നിവേശ്​....

സംഘപരിവാർ ആക്രമണം: സ്വാമി അഗ്​നിവേശ്​ സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി: സംഘപരിവാർ പ്രവർത്തകരുടെ ആക്രമണത്തിനിരയായ സംഭവത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ ഹരജി നൽകുമെന്ന്​ സ്വാമി അഗ്​നിവേശ്​. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃത്യം നടന്ന്​ 15 ദിവസമായിട്ടും ഇതുവരെ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ല. കേസ് പൂർണമായും ഇല്ലാതായെന്നാണ്​ ഇത്​ തെളിയിക്കുന്നത്​. ഇതിനാലാണ്​ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും അഗ്​നിവേശ്​ പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു ​​​ഝാർഖണ്ഡിൽ താമസിച്ചിരുന്ന ഹോട്ടലിന് പുറത്ത് സ്വാമി അഗ്​നിവേശ് ​ ആക്രമണത്തിന്​ ഇരയായത്​. കൂട്ടമായെത്തിയ സംഘപരിവാർ പ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

Story by
Read More >>