സ്വാമി അഗ്നിവേശിന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം

റാഞ്ചി: സാമൂഹിക പ്രവർത്തകനായ സ്വാമി അഗ്​നിവേശിന്​ നേരെ ആക്രമണം. ബി.ജെ.പി പ്രവർത്തകരാണ്​ അദ്ദേഹത്തെ ആക്രമിച്ചത്​. ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു...

സ്വാമി അഗ്നിവേശിന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം

റാഞ്ചി: സാമൂഹിക പ്രവർത്തകനായ സ്വാമി അഗ്​നിവേശിന്​ നേരെ ആക്രമണം. ബി.ജെ.പി പ്രവർത്തകരാണ്​ അദ്ദേഹത്തെ ആക്രമിച്ചത്​. ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അദ്ദേഹം അടുത്തിടെ നടത്തിയ പരാമര്‍ശമാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

അദ്ദേഹം താമസിക്കുന്ന ഹോട്ടലിന്​ പുറത്തെത്തിയതും സംഘടിച്ചെത്തിയ പ്രവർത്തകർ അദ്ദേഹത്തെ ​​ആക്രമിക്കുകയായിരുന്നു. കൂടയുണ്ടായിരുന്ന സഹായികളാണ്​ സ്വാമി അഗ്​നിവേശി​നെ മർദ്ദനത്തിൽ നിന്നും ​രക്ഷിച്ചത്​​. യുവമോർച്ചയും എ.ബി.വി.പിയും സ്​പോൺസർ ചെയ്​ത ആക്രമണമാണ്​ തനിക്ക്​ നേരെ ഉണ്ടായതെന്ന്​ അഗ്​നിവേശ്​ പറഞ്ഞു.

Story by
Read More >>