അക്രമത്തില്‍ അറസ്റ്റ് വൈകുന്നു; സ്വാമി അഗ്നിവേശ് സുപ്രിം കോടിതിയിലേക്ക്

തിരുവനന്തപുരം: ജാര്‍ഖണ്ഡില്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ് കോടതിയിലേക്ക്. ആക്രമണം കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും...

അക്രമത്തില്‍ അറസ്റ്റ് വൈകുന്നു; സ്വാമി അഗ്നിവേശ് സുപ്രിം കോടിതിയിലേക്ക്

തിരുവനന്തപുരം: ജാര്‍ഖണ്ഡില്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ് കോടതിയിലേക്ക്. ആക്രമണം കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയുമില്ലാത്ത സാഹചര്യത്തിലാണ് അഗ്നിവേശ് കോടതിയിലേക്ക് പോകുന്നത്.

തനിക്കെതിരെ നടന്നത് മനപൂര്‍വ്വമായ ആക്രമണമാണെന്നും ഇതിന് പ്രധാനമന്ത്രിയുടെയും അമിത് ഷാ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി എന്നിവരുടെ അനുവാദവുമുണ്ടെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. അക്രമണം നടന്ന് 17 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് സാധിച്ചിട്ടില്ല. ഇതൊക്കെ മനപ്പൂര്‍വ്വമാണ്, അഗ്നിവേശ് പറഞ്ഞു. തിരുവനന്തപുരത്ത് പരിപാടിയില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ മാസം 17നാണ് 79കാരനായ അഗ്നിവേശിനെ ബി.ജെ.പിയുടെ യുവജനവിഭാഗം അക്രമിച്ചത്.

Story by
Read More >>