സ്വിസ് ബാങ്ക് കള്ളപ്പണ നിക്ഷേപം: പൂര്‍ണ്ണ വിവരം അടുത്ത വര്‍ഷം-പിയൂഷ് ഗോയല്‍

Published On: 2018-06-29 09:15:00.0
സ്വിസ് ബാങ്ക് കള്ളപ്പണ നിക്ഷേപം: പൂര്‍ണ്ണ വിവരം അടുത്ത വര്‍ഷം-പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത വര്‍ഷത്തോടെ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തില്‍ 50 ശതമാനം വര്‍ധനവുണ്ടെന്ന സെന്‍ട്രല്‍ യൂറോപ്യന്‍ നാഷണ്‍ കണക്കുകള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

സ്വിറ്റ്‌സര്‍ലാന്‍ഡുമായി 2018 ജനുവരി ഒന്നിന് ഒപ്പിട്ട കരാര്‍ പ്രകാരം അടുത്ത വര്‍ഷത്തിന് മുമ്പായി കള്ളപ്പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും കൈമാറണമെന്ന് വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഇന്ത്യയുള്‍പ്പടെയുള്ള ചില രാജ്യങ്ങളുമായി സ്വിറ്റ്സര്‍ലന്‍ഡ് കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ കൈമാറുന്നുണ്ട്.

അതേ സമയം, വിവരങ്ങള്‍ ലഭിച്ചാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. 2017-ലെ നിക്ഷേപത്തില്‍ നിന്നും 1.02 ബില്ല്യണ്‍ സ്വിസ് ഫ്രാങ്ക് (7,000 കോടി ഇന്ത്യന്‍ രൂപ) ആയി ഇന്ത്യക്കാരുടെ നിക്ഷേപം ഉയര്‍ന്നു. മൂന്ന് ശതമാനം ഉയര്‍ച്ചയാണ് മൊത്തം രാജ്യങ്ങളുടെ സ്വിസ് നിക്ഷേപത്തില്‍ ഉണ്ടായത്.

Top Stories
Share it
Top