മോദിയുടെ ചൈന സന്ദര്‍ശനം അജണ്ടയില്ലാത്തതെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം

Published On: 28 April 2018 2:30 AM GMT
മോദിയുടെ ചൈന സന്ദര്‍ശനം അജണ്ടയില്ലാത്തതെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിപ്രശ്‌നമായ ദൊക്ക്‌ലാം പ്രതിസന്ധി, ചൈന -പാകിസ്ഥാന്‍ ഇക്കോണമിക് ഇടനാഴി എന്നീ വിഷയങ്ങള്‍ പ്രധാനമന്ത്രി ചൈനീസ് നേതാക്കളുമായി ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ചൈന സന്ദര്‍ശനം അജണ്ട ഇല്ലാത്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ആക്ഷേപ ഹാസ്യം കലര്‍ന്ന ട്വീറ്റര്‍ പോസറ്റിലാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്റെ പിന്തുണ അറിയിച്ചത്.

രാഹുല്‍ ട്വീറ്റ്

'' പ്രിയ പ്രധാനമന്ത്രി, താങ്കളുടെ 'നോ അജണ്ട' ചൈന സന്ദര്‍ശനം ടെലിവിഷനില്‍ കണ്ടു. താങ്കള്‍ വല്ലാതെ സമ്മര്‍ദ്ദത്തിലാണെന്ന് തോന്നുന്നു. പെട്ടെന്ന് രണ്ട് കാര്യം ഓര്‍മ്മിപ്പിക്കട്ടെ: 1) ദൊക്ക്‌ലാം 2) പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന നിര്‍ദ്ദിഷ്ട ചൈന-പാക് ഇക്കോണമിക് ഇടനാഴി. ഈ നിര്‍ണ്ണായക വിഷയത്തില്‍ താങ്കള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. താങ്കള്‍ക്ക് കോണ്‍ഗ്രസിന്റെ ശക്തമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു''

ദൊക്ക്‌ലാം പീഠഭൂമിയില്‍ കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളുടേയും സൈന്യം തമ്മില്‍ ഏറ്റുമുട്ടലിനുളള നിലാപാട് എടുത്തിരുന്നു.

'' ചൈന ഒരിക്കല്‍ കൂടി ദൊക്കലാമില്‍ അവരുടെ സാനിദ്ധ്യം ശക്തിപ്പെടുത്തിയിരിക്കുന്നു. ഹെലിപ്പാഡും വാച്ച് ടവറുകളും സ്ഥാപിച്ചിരിക്കുന്നു. ഇന്ത്യന്‍ സേനയുടെ 10 മീറ്റര്‍ അകലെയാണ് അവരുടെ സൈനിക ദളമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഇക്കാര്യം ചൈന സന്ദര്‍ശനത്തിടെ ഉന്നയിക്കുമോ?'' കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല ചോദിച്ചതായി ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ രണ്ട് ദിവസ ചൈന സന്ദര്‍ശനത്തിന് മുന്‍ നിശ്ചയിച്ച അജണ്ടകളൊന്നുമില്ല. അതെസമയം, സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള പരസ്പര വിശ്വാസം ശക്തിപ്പെടുത്തുമെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

അതെസമയം, തന്റെ അനൗദ്യോഗിക സന്ദര്‍ശനത്തിന്റെ ആദ്യദിവസം പ്രസിഡണ്ട് ഷി ജിന്‍പ്പിങുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top Stories
Share it
Top