ടാറ്റയ്ക്ക് അനുകൂല നടപടി; സൈറസ് മിസ്ത്രിയുടെ ഹർജി കോടതി തള്ളി

മുംബൈ: ടാറ്റ സൺസി​ന്റെ ചെയർമാൻ സ്​ഥാനത്തു നിന്ന്​ മാറ്റിയത് അനധികൃതമായാണെന്ന്​ കാണിച്ച്​ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്​ ​ടാറ്റാ സൺസ് മുൻ ചെയർമാൻ...

ടാറ്റയ്ക്ക് അനുകൂല നടപടി; സൈറസ് മിസ്ത്രിയുടെ ഹർജി കോടതി തള്ളി

മുംബൈ: ടാറ്റ സൺസി​ന്റെ ചെയർമാൻ സ്​ഥാനത്തു നിന്ന്​ മാറ്റിയത് അനധികൃതമായാണെന്ന്​ കാണിച്ച്​ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്​ ​ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ്​ മിസ്​ത്രി നൽകിയ ഹർജി തള്ളി. എക്​സിക്യൂട്ടീവ്​ ചെയർമാനെ നീക്കം ചെയ്യാനുള്ള അധികാരം ഡയറക്​ടർ ബോർഡിനുണ്ടെന്നും മിസ്​ത്രിയിലുള്ള വിശ്വാസം ഡയറക്​ടർ ബോർഡിന് നഷ്​ടമായതിനാലാണ്​ നീക്കം ചെയ്​തതെന്നും ട്രൈബ്യൂണൽ അറിയിച്ചു.

2016 ഒക്​ടോബർ 24 നാണ്​ മിസ്​ട്രിയെ ടാറ്റാ സൺസ്​ ചെയർമാൻ സ്​ഥാനത്തു നിന്ന്​ പുറത്താക്കുന്നത്​. ടാറ്റ ​ഗ്രൂപ്പി​​െൻറ മറ്റ്​ കമ്പനികളിൽ നിന്നും മിസ്​ട്രിയെ പുറത്താക്കാൻ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. തുടർന്ന്​ ആറ്​ കമ്പനി ബോർഡുകളിൽ നിന്ന്​ മിസ്​ട്രി രാജിവെക്കുകയും ചെയ്​തു.

ടാറ്റാ സൺസിൽ ദുർഭരണമാണെന്നും തന്നെ പുറത്താക്കിയതിന്​ പിറകിൽ ചെറിയ ഒാഹരി പങ്കാളികളുടെ സമ്മർദവും ടാറ്റാ ട്രസ്​റ്റി​​െൻറ അമിത ഇടപെടലുമാണെന്നും മിസ്​ട്രി ആരോപിച്ചിരുന്നു.

Story by
Read More >>