ഇന്ധന വിലവര്‍ദ്ധനവിനെതിരെ സൈക്കിള്‍ എടുത്ത് ലാലുവിന്റെ മകന്‍; ഒടുക്കം റോഡില്‍ വീണ് മടക്കം

Published On: 2018-07-26 10:30:00.0
ഇന്ധന വിലവര്‍ദ്ധനവിനെതിരെ സൈക്കിള്‍ എടുത്ത് ലാലുവിന്റെ മകന്‍; ഒടുക്കം റോഡില്‍ വീണ് മടക്കം

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവിനെതിരെ ആര്‍.ജെ.ഡി നേതാവ് തേജ് പ്രദാവ് യാദവിന്റെ സൈക്കിള്‍ സമരം അവസാനിച്ചത് റോഡിലെ വീഴ്ചയിലാണ്. ഇന്ധന വില വര്‍ദ്ധനവിനെതിരെയാണ് ലാലു പ്രസാദ് യാദവിന്റെ മകനും മുന്‍ ആരോഗ്യ മന്ത്രിയുമായ തേജ് പ്രദാപ് യാദവ് സൈക്കിള്‍ യാത്രയെന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.


പ്രതിഷേധത്തിന്റെ ഭാഗമായി സൈക്കിള്‍ ഓടിച്ചു കൊണ്ടിരിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെയും പ്രവര്‍ത്തകരെയും പിന്നിലാക്കി സൈക്കിളിന്റെ വേഗം കൂട്ടുകയും ബാലാന്‍സ് നഷ്ടപ്പെട്ട് റോഡില്‍ വീഴുകയുമായിരുന്നു. വീഴ്ച കൃത്യമായി ചിത്രീകരിച്ച വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ജീവിതത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ വേണ്ടി മാത്രമാണ് മനുഷ്യര്‍ വീഴുന്നതെന്നായിരുന്നു ഇതിനോടുള്ള തേജ് പ്രദാപിന്റെ പ്രതികരണം.

Top Stories
Share it
Top