രാജ്യത്ത് സ്വേച്ഛാധിപത്യമാണ് നടമാടുന്നത്‌; തേജസ്വി യാദവ്

പാട്‌ന: കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലേറിയതിനു പിന്നാലെ ഗവര്‍ണറെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍.ജെ.ഡി...

രാജ്യത്ത് സ്വേച്ഛാധിപത്യമാണ് നടമാടുന്നത്‌; തേജസ്വി യാദവ്

പാട്‌ന: കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലേറിയതിനു പിന്നാലെ ഗവര്‍ണറെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍.ജെ.ഡി നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. രാജ്യത്ത് സ്വേച്ഛാധിപത്യമാണ് നടമാടുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു.

ബി.ജെ.പി എങ്ങനെയാണ് ഭൂരിപക്ഷം തെളിയിക്കുകയെന്നും അമിത് ഷായുടെ മുന്നില്‍ ആകെ ഒരു ഫോര്‍മുലയെ ഒള്ളൂ കുതിരക്കച്ചവടം അല്ലെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റിനേയോ സി.ബി.ഐയോ വിട്ട് പേടിപ്പിക്കുക തുടങ്ങിയവയാണെന്നുെ അദ്ദേഹം പ്രതികരിച്ചു.

ഇനിയും നമ്മളെല്ലാം ഒരുമിച്ചുനിന്നെങ്കില്‍ ആപത്താണെന്നും ഇന്നലെ ബീഹാറായിരുന്നെങ്കില്‍ ഇന്ന് കര്‍ണാടക, നാളെ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗോവയ്ക്ക് പിന്നാലെ ബിഹാറിലും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ആര്‍.ജെ.ഡി രംഗത്തെത്തി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച സാഹചര്യത്തിലാണ് തേജസ്വി യാദവ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരുമായി ഗവര്‍ണറെ കാണുമെന്ന് അറിയിച്ചിരിക്കുന്നത്. 243 അംഗ അസംബ്ലിയില്‍ 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ് ആര്‍.ജെ.ഡി.

Story by
Read More >>