പൊലീസുകാരനെ കൊലപ്പെടുത്തിയ 3 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ കുഡ്വാനി ഗ്രാമത്തില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ പൊലീസുകാരനെ...

പൊലീസുകാരനെ കൊലപ്പെടുത്തിയ 3 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ കുഡ്വാനി ഗ്രാമത്തില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ പൊലീസുകാരനെ തട്ടികൊണ്ടു പോയി വധിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കാശ്മീര്‍ ഡി.ജി.പി പറഞ്ഞു. ഭീകരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്

ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഭീകരരെ കൊലപ്പടുത്തിയത്. ഏറ്റുമുട്ടിലിനിടെ സൈന്യത്തിനു നേരെ കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുന്‍കരുതലിന്റെ ഭാഗമായി കുല്‍ഗാം, ആനന്ദ്‌നാഗ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നൈറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്

കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിള്‍ സലീം അഹമ്മദ് ഷായുടെ മൃതദേഹം ശനിയാഴ്ച വൈകീട്ട് കുല്‍ഗാമിലെ ഒഴിഞ്ഞ വയലില്‍ നിന്നാണ് കണ്ടെത്തിയത്. കത്വയില്‍ പരിശീലനത്തിലായിരുന്ന സലീം അഹമ്മദ് ഷായെ അവധി ആഘോഷിക്കുന്നതിനിടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

Story by
Read More >>