മോദിക്ക് വീണ്ടും അഗ്നിപരീക്ഷ; 4 ലോക്‌സഭ സീറ്റുകളിലേക്കും 10 അസംബ്ലിസീറ്റുകളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ്

Published On: 28 May 2018 3:15 AM GMT
മോദിക്ക് വീണ്ടും അഗ്നിപരീക്ഷ; 4 ലോക്‌സഭ സീറ്റുകളിലേക്കും 10 അസംബ്ലിസീറ്റുകളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ്

വെബ്ഡസ്‌ക്: ചെങ്ങന്നൂര്‍ ഉള്‍പ്പടെ ഉത്തരപ്രദേശ്, പഞ്ചാബ്, ഉത്തരഖന്ധ്, ബിഹാര്‍, ഝാര്‍ഖന്ധ്, പശ്ചിംബംഗാള്‍ നാഗാലാന്റ്, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 4 ലോക്‌സഭകളിലേക്കും 10 നിയമസഭാസീറ്റുകളിലേക്കും ഇന്ന് ഉപതെരഞ്ഞുടപ്പ്.

2019-ല്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പ് മോദിക്ക് അഗ്നിപരീക്ഷ നല്‍കുന്ന ഉപതിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നുതെന്നാണ് വിലയിരുത്തല്‍. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ദേശീയ തലത്തില്‍ ബിജെപിക്കെതിരായ സഖ്യം രൂപപ്പെട്ട സാഹചര്യത്തില്‍ വടക്ക്-കിഴക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമുളളതാണ്‌.

ഉത്തരപ്രദേശിലെ കൈരാന, നാഗാലാന്റിലെ പല്‍ഗാര്‍, മഹാരാഷ്ട്രയിലെ ഗോണ്ടിയ, ബന്ധാര എന്നീ നാലു ലോക്‌സഭ മണ്ഡലത്തിലേക്കാണ് ഇന്ന് ഉപതിരഞ്ഞെടപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 2014 പൊതുതിരഞ്ഞെടുപ്പില്‍ ഈ 4 മണ്ഡലങ്ങളും ബിജെപിയെയാണ് തെരഞ്ഞെടുത്തത്. മഹാരാഷ്ട്രയില്‍ ദേശീയ പ്രതിപക്ഷവും ശിവസേനയുടെ ബിജെപി വിരുദ്ധ നിലപാടും ബിജെപിക്ക് പ്രതികൂലമാകുമെന്നാണ് നിരീക്ഷണം. ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 10 നിയമസഭ സീറ്റുകളില്‍ 5 ഇടങ്ങളില്‍ ബിജെപി സഖ്യത്തിനായിരുന്ന വിജയം.

പാലൂസ്, കടെഗോവ, തരാലി, നൂര്‍പ്പൂര്‍, ശഖോട്ട്, ജോകിയറ്റ്, എന്നീ നിയമസഭ സീറ്റുകളിലാണ് ബിജെപി സഖ്യകക്ഷികള്‍ കഴിഞ്ഞ തവണ ജയിച്ച മണ്ഡലങ്ങള്‍. ശേഷിക്കുന്ന 5 സീറ്റുകളില്‍ രണ്ടെണ്ണം ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് ജയിച്ചത്. സില്ലി, ഗോമിയ എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസും ചെങ്ങന്നൂരില്‍ സിപിഐഎം ആണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇന്ന ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിം ബംഗാളിലെ മഹാസ്ഥലയില്‍ ത്രിണമൂല്‍ കോണ്‍ഗ്രസും മേഘാലയിലെ അമ്പാട്ടിയില്‍ കോണ്‍ഗ്രസും വിജയിച്ചു.

Top Stories
Share it
Top