താജ്മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരം തകര്‍ന്നു  

Published On: 2018-04-12 06:30:00.0
താജ്മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരം തകര്‍ന്നു  

ആഗ്ര: കഴിഞ്ഞ രാത്രി ആഗ്രയിലുണ്ടായ കനത്ത മഴയിലും കാറ്റിലും താജ്മഹലിന്റെ പ്രവേശന കവാടത്തിലുള്ള മിനാരം തകര്‍ന്നു. ദര്‍വാസ-ഇ-റൌസ എന്ന പേരില്‍ അറിയപ്പെടുന്ന 12 അടി ഉയരമുള്ള ലോഹ സ്തംഭവും ദക്ഷിണകവാടത്തിലെ മിനാരവും താഴികക്കുടങ്ങളും തകര്‍ന്നിട്ടുണ്ട്. ആഗ്രയില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ഇന്നലെ കാറ്റുവീശിയത്. സംസ്ഥാനത്ത് 80 ശതമാനത്തോളം കൃഷിനാശം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ജോന്‍പൂരിലെ ഷഹ്ഗഞ്ചില്‍ മറ്റൊരു പള്ളിയും തകര്‍ന്നു വീണിട്ടുണ്ട്.

Top Stories
Share it
Top